ഗദർ 2 നടൻ സണ്ണി ഡിയോളിന്റെ ജുഹു ബംഗ്ലാവ് വിൽപ്പനയ്ക്ക് വെച്ച ബാങ്ക് ഓഫ് ബറോഡ. അടുത്തമാസം ഓൺലൈനായാണ് ലേലം നടത്തുകയെന്ന് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
56 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് താരം നടപടി നേരിടുന്നത്. 55.99 കോടിയാണ് നടൻ കടമെടുത്തത്. അച്ഛനും സഹോദരനുമാണ് ജാമ്യക്കാർ.
എന്നാൽ 56 കോടി രൂപയുടെ കടം തിരിച്ചുകിട്ടാത്തതിന്റെ പേരിൽ ഗദർ 2 നടൻ സണ്ണി ഡിയോളിന്റെ ജുഹു ബംഗ്ലാവ് വിൽപ്പനയ്ക്ക് വെച്ച ബാങ്ക് ഓഫ് ബറോഡ ഇപ്പോൾ നോട്ടീസ് പിൻവലിച്ചുവെന്നും “സാങ്കേതിക കാരണങ്ങളാൽ” ഇ-ലേലത്തിനുള്ള നോട്ടീസ് പിൻവലിക്കുകയാണെന്ന് അറിയിച്ചതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. സണ്ണി വില്ല എന്ന ബംഗ്ലാവ് സെപ്റ്റംബർ 25 ന് ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് വിവരം. , അടുത്തിടെ പുറത്തിറങ്ങിയ ‘ഗദർ 2’ ന്റെ വിജയം ആസ്വദിക്കുന്ന നടൻ സണ്ണി ഡിയോൾ, തന്റെ മുംബൈ വില്ലയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് നടുവിലാണ് ഇപ്പോഴുള്ളത്.
മുംബൈയിലെ ജുഹുവിലുള്ള സണ്ണി ഡിയോളിന്റെ വില്ല ലേലത്തിൽ വച്ചിരിക്കുന്നു എന്ന വാർത്ത വന്നതിൽ പിന്നെ നിരാശയിലാണ് ആരാധകർ. പ്രിയ നടന്റെ വസതി കൈവിട്ട് പോകുമോ എന്നാണ് ആരാധകരുടെ പേടി. മുംബൈയിലെ ജുഹുവിലെ കടൽത്തീരത്താണ് സണ്ണി വില്ല സ്ഥിതി ചെയ്യുന്നത്, കൂടാതെ ശിൽപ ഷെട്ടി, ശ്രദ്ധ കപൂർ, പത്മിനി കോലാപുരി, ഗോവിന്ദ എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ വീടുകളുമുണ്ട് സമീപത്തായി. ‘ഗദർ 2’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സണ്ണി ഡിയോൾ ഇപ്പോൾ ലണ്ടനിലാണ്. ഈ വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ബാങ്ക് നോട്ടീസിൽ പ്രസിദ്ധീകരിച്ച വിവരങ്ങൾ ശരിയല്ലെന്നാണ് അദദേഹത്തിന്റെ ഔദ്യോഗിക ടീം വ്യക്തമാക്കിയത്.
Post Your Comments