
രജനീകാന്ത് ചിത്രം ജയിലർ സൂപ്പർ ഹിറ്റായി ഓടുകയാണ്. 500 കോടി കടന്നു റിലീസ് ചെയ്ത് പത്തു ദിവസത്തിനുള്ളിൽ കോടിക്കിലുക്കത്തിൽ എത്തി നിൽക്കുമ്പോൾ രൂക്ഷ പരിഹാസവുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
മോഹൻലാൽ, രജനീകാന്ത്, ശിവരാജ് കുമാർ എന്നീ സൂപ്പർ താരങ്ങളൊന്നിച്ച ജയിലറെന്ന ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായാണ് ഓടുന്നത്. പരാജയപ്പെട്ട ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ ഒരുക്കിയ ജയിലർ ആക്ഷൻ – മാസ് ചിത്രമായി സൂപ്പർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ചിത്രത്തിൽ വില്ലനായെത്തിയത് മലയാള താരം വിനായകനായിരുന്നു. മനസിലായോ സാറേ എന്ന വിനായകന്റെ കഥാപാത്രത്തിന്റെ ചോദ്യം സൂപ്പർ ഹിറ്റാണ്.
സൂപ്പർ താരം രജനീകാന്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടപ്പോൾ വണങ്ങി എന്നതിനാണ് സോഷ്യൽ മീഡിയയിൽ പലരും പരിഹാസം ഉയർത്തുന്നത്. കുനിയുന്നതും നിവരുന്നതും കൊള്ളാം, ഇങ്ങനെ കുനിഞ്ഞാൻ നടുവൊടിയും എന്നാണ് മന്ത്രി ശിവൻകുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. രജനിയെ പോലൊരു സൂപ്പർ താരം അദ്ദേഹത്തിന്റെ ആചാരപ്രകാരമോ, ഇഷ്ടത്തോടെയോ മറ്റൊരാളെ വണങ്ങുന്നതിൽ പുറത്ത് നിന്നുള്ളവർ അഭിപ്രായം പറയേണ്ടതില്ല എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. മന്ത്രിയായാലും മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ അഭിപ്രായം പറയാൻ നിൽക്കണ്ട എന്നാണ് ഭൂരിപക്ഷം ആൾക്കാരും അഭിപ്രായപ്പെടുന്നത്.
Post Your Comments