CinemaLatest News

അഡ്വാൻസ് പരമാവധി വാങ്ങി മുങ്ങി; നടൻ യോ​ഗി ബാബുവിനെതിരെ പരാതി

സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്

തമിഴ് സിനിമയിലെ ഒരു പ്രധാന താരമാണ് യോഗി ബാബു. ഹാസ്യനടനായും നായകനായുമെല്ലാം തിളങ്ങിയ താരം കൂടിയാണ് യോ​ഗി. ഹാസ്യ വേഷങ്ങൾക്കും വൈവിധ്യമാർന്ന അഭിനയത്തിനും പേരുകേട്ട യോഗി ബാബുവിനെതിരെ പരാതി ഉയരുന്നു. പണം വാങ്ങിയിട്ട് അഭിനയിക്കാൻ എത്തുന്നില്ലെന്ന് സിനിമാ നിർമ്മാതാവ് ആരോപിച്ചതിനെത്തുടർന്ന് നിയമപോരാട്ടത്തിൽ കുടുങ്ങിയിരിക്കുകയാണ് താരം. നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ‘ജയിലർ’ എന്ന ചിത്രത്തിൽ യോഗി ബാബു അടുത്തിടെ അഭിനയിച്ചിരുന്നു.

ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചെന്നൈയിലെ വിരുഗമ്പാക്കം ഏരിയയിൽ റൂബി ഫിലിംസ് നടത്തുന്ന സിനിമാ നിർമ്മാതാവാണ് താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നത് ‘ജാക്ക് ഡാനിയൽ’ എന്ന പേരിൽ ഒരു സിനിമ നിർമ്മിക്കാൻ നിർമ്മാതാവ് ഹസിർ തീരുമാനിച്ചിരുന്നു, ഇതിനായി യോഗി ബാബുവിനോട് 65 ലക്ഷം രൂപ സംസാരിച്ച് ഉറപ്പിച്ച് അഡ്വാൻസ് തുകയായി 20 ലക്ഷം രൂപയുടെ ചെക്ക് നൽകിയിട്ട് നാളുകൾ ഏറെയായി. എന്നാൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ നിർമാണ കമ്പനി യോഗി ബാബുവിനെ അഭിനയിക്കാൻ വിളിച്ചെങ്കിലും യോഗി ബാബു വരാതെ വഞ്ചിക്കുകയാണെന്ന് പരാതിയിൽ പരാമർശിക്കുന്നു. പ്രശ്നം പരിഹരിക്കാൻ താൻ ശ്രമിച്ചിട്ടും മുൻകൂർ പണം തിരികെ നൽകാനോ പ്രശ്നം പരിഹരിക്കാനോ താരം തയ്യാറായില്ല. ഇതേത്തുടർന്ന് വിരുഗമ്പാക്കം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി ഹസിർ നിയമനടപടി സ്വീകരിക്കുകയായിരുന്നു.

പണം തിരികെ ചോദിച്ചപ്പോൾ യോഗി ബാബു നൽകാതെ വഞ്ചിച്ചതായി വിരുകമ്പാക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. സംഭവത്തിൽ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button