
ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ്‌യുടേത് പോലെ തിളക്കമുള്ള കണ്ണുകള്‍ കിട്ടാൻ ദിവസവും മീൻ കഴിച്ചാല്‍ മതിയെന്ന് ആദിവാസിക്ഷേമ വകുപ്പ് മന്ത്രി വിജയ്കുമാര്‍ ഗവിത്. കടല്‍ത്തീരത്താണ് ഐശ്വര്യ താമസിച്ചിരുന്നതെന്നും അവര്‍ ദിവസവും മല്‍സ്യം കഴിക്കുമായിരുന്നെന്നും വിജയ്കുമാര്‍ ഗവിത് പറഞ്ഞു. നന്ദുര്‍ബാര്‍ ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘ദിവസവും മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം ഉണ്ടാകുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍, ആ വ്യക്തി നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ഐശ്വര്യ റായ്‌യെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നോ?, അവര്‍ മംഗളൂരുവിലെ കടല്‍തീരത്താണ് താമസിച്ചിരുന്നത്. അവര്‍ ദിവസവും മീന്‍ കഴിക്കുമായിരുന്നു. അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ.. നിങ്ങള്‍ക്കുമുണ്ടാകും അതുപോലെയുള്ള കണ്ണുകള്‍’ – മന്ത്രി പറഞ്ഞു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. രൂക്ഷമായ വിമര്‍ശനങ്ങളാണ് മന്ത്രിയ്ക്ക് നേരെ ഉയരുന്നത്.
Post Your Comments