
1991-ൽ ഭാരതി രാജ സംവിധാനം ചെയ്ത പുതുനെല്ലു പുതുനട്ട് എന്ന ചിത്രത്തിലൂടെയാണ് നടി സുകന്യ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കമൽ, വിജയകാന്ത്, പ്രഭു, സത്യരാജ് തുടങ്ങി നിരവധി നടന്മാർക്കൊപ്പം അഭിനയിച്ച് മുൻനിര നടികൂടിയാണ് സുകന്യ.
യുഎസ് പൗരത്വമുള്ള ശ്രീധരനും സുകന്യയും 2002ൽ ന്യൂജേഴ്‌സിയിൽ വിവാഹിതരായി. എന്നാൽ ഈ ദാമ്പത്യജീവിതം ഒരു വർഷമേ നീണ്ടുനിന്നുള്ളൂ. പലവിധ പ്രശ്നങ്ങളാൽ സുകന്യ വിവാഹമോചനം നേടിയിരുന്നു. നടിയും നിർമ്മാതാവും സംവിധായകനുമായി മാറിയ സുകന്യ തന്റെ ആദ്യത്തെ ദാമ്പത്യ ജീവിതം കയ്പേറിയ അനുഭവത്തിലൂടെയാണ് അവസാനിച്ചതെന്ന് വെളിപ്പെടുത്തി. നല്ലതൊന്നും ഓർക്കാനില്ല, വേദനിപ്പിക്കുന്ന അനുഭവം മാത്രമാണ് ആ വിവാഹം സമ്മാനിച്ചത്.
ആദ്യം സത്യസന്ധത പുലർത്തണം, രണ്ടുപേർക്കും ചേരുന്നില്ലെങ്കിൽ, ദാമ്പത്യജീവിതം ശരിയല്ലെങ്കിൽ, പരസ്പരം വേർപിരിയുന്നതാണ് നല്ലതെന്നും നടി. നമുക്ക് മനസ്സാക്ഷിയുണ്ട്, പല കാര്യങ്ങളും ആലോചിച്ച് മാത്രം ചെയ്യേണ്ടുന്നതാണെന്നും താരം. വിവാഹമോചനത്തിന് ശേഷം സംസ്കൃതത്തിൽ ഒരു കോഴ്സ് പൂർത്തിയാക്കി. ഞാൻ ആർട്ട് ആൻഡ് ആർക്കിടെക്ചർ, ടെമ്പിൾ ടൂറിസം എന്നിവയിൽ ഡിപ്ലോമ കോഴ്സ് ചെയ്തു. ഇപ്പോൾ വയസ് 50 ആയി ഇനി വിവാഹം കഴിക്കുമോ, കുട്ടികൾ ഉണ്ടാകുമോ എന്ന കാര്യങ്ങളൊന്നും അറിയില്ലെന്നും സംഭവിക്കില്ലെന്ന് പറയുവാൻ സാധിക്കില്ല, സമയം, സന്ദർഭം എന്നിവ ഒത്തുവന്നാൽ അങ്ങനെ നടക്കട്ടെ എന്നാണ് ആഗ്രഹമെന്നും സുകന്യ.
Post Your Comments