തമിഴ് സിനിമയിലെ ‘സൂപ്പർ സ്റ്റാർ’ വിവാദത്തിൽ പ്രതികരണവുമായി നടൻ സത്യരാജ്. കഴിഞ്ഞ 45 വർഷമായി സൂപ്പർസ്റ്റാർ എന്ന വാക്ക് കേൾക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ ഓടിയെത്തുന്നത് രജനികാന്ത് മാത്രമാണെന്നാണ് മുതിർന്ന നടനായ സത്യരാജ് പറഞ്ഞത്.
രജനികാന്തിന്റെ സൂപ്പർസ്റ്റാർ എന്ന വിശേഷണം നടൻ വിജയ്ക്കും നൽകണമെന്ന് ചില ആരാധകർ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. “കഴിഞ്ഞ 45 വർഷമായി, ‘സൂപ്പർ സ്റ്റാർ’ എന്ന വാക്ക് കേൾക്കുമ്പോൾ, രജനികാന്തിനെ മാത്രമേ മനസ്സിൽ വരൂ. പല സെലിബ്രിറ്റികൾക്കും വ്യത്യസ്ത സ്വഭാവങ്ങളുണ്ട്. എന്നാൽ ചിലത് ചിലർക്ക് മാത്രം അനുയോജ്യമാണ്, അതുപോലൊന്നാണ് സൂപ്പർ സ്റ്റാർ വിശേഷണം രജനികാന്തിന് കൊടുക്കുന്നത്. സ്റ്റാർഡവും വാല്യുവുമെല്ലാം എടുത്ത് നോക്കിയാലും രജനീകാന്ത് മാത്രമാണ് മുന്നിൽ നിൽക്കുകയുള്ളെന്നും താരം പറഞ്ഞു.
ത്യാഗരാജ ഭാഗവതർ, എംജിആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത് എന്നിവർക്കെല്ലാം അവരവരുടെ വിശേഷണങ്ങളുണ്ട്. ഇതൊന്നും മറ്റൊരാൾക്ക് വേണ്ടി ഉപയോഗിക്കാനാവില്ല. അതുകൊണ്ട് അഭിനേതാക്കളുടെ വിശേഷണങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. രജനികാന്ത് എനിക്ക് എന്നും സൂപ്പർ സ്റ്റാർ ആയിരിക്കും അതിന് മാറ്റമുണ്ടാകാൻ പോകുന്നില്ലെന്നും താരം വ്യക്തമാക്കി.
Post Your Comments