മരണത്തിന്റെ വക്കിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്ന താരമാണ് ബാല. കരൾ രോഗം ഗുരുതരമായതോടെ ബാലയുടെ ജീവിതം അനിശ്ചിതത്വത്തിലായി. മികച്ച ചികിത്സയിലൂടെ താരത്തിന് ജീവൻ തിരിച്ചുകിട്ടി. പ്രതിസന്ധി ഘട്ടത്തിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ദാതാവിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ്.
ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജോസഫ് എന്ന വ്യക്തി ബാലയെ പരിചയപ്പെടുന്നത്. തന്റെ ജീവനോളം വിലയുള്ള വ്യക്തിയെന്നാണ് ജോസഫ് എന്നയാളെ പരിചയപ്പെടുത്തി ബാല പറഞ്ഞത്. ‘ജോസഫ് എനിക്ക് കരൾ തന്നു. ഞാൻ പോയാലും ചേട്ടൻ ജീവിച്ചിരിക്കണമെന്ന് ശസ്ത്രക്രിയയ്ക്ക് മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞു. ചേട്ടൻ ജീവിച്ചിരിക്കുന്നെങ്കിൽ ഒരുപാട് പേർ രക്ഷപെടുമെന്ന്ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായി ബാല പ്രസംഗത്തിനിടെ പറഞ്ഞു.
ബാലയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചപ്പോൾ പലരും കരൾ ദാനം ചെയ്യാൻ തയ്യാറായി. ഏറ്റവും അനുയോജ്യമായ ദാതാവിൽ നിന്നാണ് ഡോക്ടർമാർ കരൾ തിരഞ്ഞെടുത്തത്. കരൾ നൽകിയ ആളുമായും കുടുംബവുമായും ബാലയ്ക്ക് ഇപ്പോൾ അടുത്ത സൗഹൃദമുണ്ട്. യഥാർഥ സൗഹൃദമെന്നാണ് സോഷ്യൽ മിഡീയയിൽ ആളുകൾ സ്നേഹത്തോടെ കമന്റുകളായി കുറിക്കുന്നത്.
Post Your Comments