GeneralLatest NewsMollywoodNEWSWOODs

നിരാശകാമുകൻമാരായി താടിവെച്ച് നടക്കുകയാണ് ഇപ്പോൾ ഞങ്ങൾ: മമ്മൂട്ടി

'മീര'യെ രണ്ട് പേര്‍ക്കും കിട്ടി. എന്നാല്‍ രണ്ട് പേര്‍ക്കും കിട്ടിയില്ല.

 ഇരട്ട ക്ലൈമാക്സുമായെത്തി മലയാളക്കരയിൽ വിജയം തീർത്ത ചലച്ചിത്രമാണ് ‘ഹരികൃഷ്‍ണൻസ്’. വക്കീലന്മാരായ ‘ഹരി’യും ‘കൃഷ്‍ണനു’മായിയെത്തിയത് മമ്മൂട്ടിയും മോഹൻലാലുമായിരുന്നു. സംവിധാനം ഫാസിൽ ഒരുക്കിയ ‘ഹരികൃഷ്‍ണൻസി’നെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

read also: രഹസ്യങ്ങൾ എല്ലാവരും അറിയട്ടെ, എന്റെയൊക്കെ മുടി നരച്ചതാ, ഡൈയടിച്ചതാണ്: തുറന്ന് പറഞ്ഞ് മമ്മൂട്ടി

ഒരു ബ്രില്യന്റ് സിനിമ എന്നായിരുന്നു മമ്മൂട്ടി ഹരികൃഷ്ണൻസിനെക്കുറിച്ച് പങ്കുവച്ചത്. ‘രണ്ട് പേര്‍ക്കും തുല്യ സ്‍പേസുള്ള ഒരു ചിത്രമായിരുന്നു ‘ഹരികൃഷ്‍ണൻസ്’. ‘ഹരി’യായി ഞാനും ‘കൃഷ്‍ണനാ’യി മോഹൻലാലും ആയിരുന്നു. രണ്ട് പേരാണെങ്കിലും അവര്‍ ഒന്നായിരുന്നു. അങ്ങനെയായിരുന്നു ആ ചിത്രത്തില്‍ ഉണ്ടായിരുന്നത്. ‘മീര’യെ രണ്ട് പേര്‍ക്കും കിട്ടി. എന്നാല്‍ രണ്ട് പേര്‍ക്കും കിട്ടിയില്ല. അങ്ങനെയായിരുന്നു അവതരിപ്പിച്ചത്. അതുകൊണ്ട് ‘മീര’യെ തേടി നിരാശകാമുകൻമാരായി തങ്ങള്‍ താടിവെച്ച് നടക്കുകയാണ്’- മമ്മൂട്ടി തമാശയായി പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയിൽ, ഫാസിലിന്റെയും മോഹൻലാലിന്റേയും സാന്നിദ്ധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button