
ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് പലർക്കും ശിവണ്ണയെ പരിചയം. നിമിഷങ്ങൾ മാത്രമുളള കാമിയോ റോളിലെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച കന്നഡ താരത്തിന് കേരളത്തിലും ഏറെ കയ്യടി നേടാനായിരുന്നു.
രജനികാന്തിന്റെ ജയിലറിലൂടെ കേരളത്തിൽ വമ്പൻ ആരാധകരെ സൃഷ്ട്ടിച്ച കന്നഡ സൂപ്പർസ്റ്റാർ, മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള രംഗങ്ങളുള്ള നരസിംഹമായി കേരളത്തിൽ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരം മലയാളത്തിലേക്ക് എത്തുന്നുവെന്നവാർത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. പൃഥിരാജിന്റെ പുതിയ ചിത്രത്തിലാണ് ശിവരാജ് കുമാർ എത്തുക. ജയിലർ സിനിമയുടെ പ്രമോഷനിടെ ഒരു മാധ്യമത്തിനോടാണ് ശിവരാജ് കുമാർ തന്റെ മലയാള സിനിമയെ കുറിച്ച് സൂചന നൽകിയത്. എമ്പുരാന് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കന്നഡ ആരാധകർ ശിവണ്ണ എന്ന് വിളിക്കുന്ന താരം എത്തുക.
പൃഥ്വിരാജിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് ശിവരാജ് കുമാർ പറഞ്ഞു. ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല, മറ്റ് വിവരങ്ങൾ പിന്നീട് പങ്കുവെക്കുമെന്നും താരം വ്യക്തമാക്കി. ഹോംബാളെ ഫിലിംസിന് വേണ്ടി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ടൈസൺ ആയിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ പൊടിപൊടിക്കുന്നത്. ഏതായാലും ശിവണ്ണയെ മലയാളത്തിലേക്ക് വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.
Post Your Comments