CinemaLatest News

ആദ്യത്തെ 2 വർഷം ജോലിയുണ്ടായിരുന്നില്ല, അന്ന് തുണയായത് സൗത്ത് ഇന്ത്യൻ സിനിമ മാത്രം: റസൂൽ പൂക്കുട്ടി

സൗത്ത് ഇന്ത്യൻ സിനിമ ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്ന് അറിയില്ലെന്നും റസൂൽ പൂക്കുട്ടി

സൗണ്ട് ഡിസൈനിങ്ങിൽ നിന്നും സംവിധായകന്റെ റോളിലേക്ക് മാറിയിരിക്കുകയാണ് റസൂൽ പൂക്കുട്ടി. ഒറ്റ എന്ന ചിത്രത്തിലൂടെയാണ് റസൂൽ പൂക്കുട്ടി സംവിധാനത്തിലേക്ക് ചുവട് വെയ്ക്കുന്നത്.

ഓസ്കാർ ലഭിച്ചശേഷമുള്ള തന്റെ കഷ്ട്ടപ്പാടുകളെക്കുറിച്ചാണ് റസൂൽ പൂക്കുട്ടി തുറന്ന് പറയുന്നത്. ഓസ്കാർ ലഭിച്ചെന്നത് ശരിയാണ്, എന്നാൽ അതിന് ശേഷമുള്ള അവസ്ഥ അത്ര സുഖകരമായിരുന്നില്ല എന്നാണ് റസൂൽ പൂക്കുട്ടി വ്യക്തമാക്കുന്നത്. ഓസ്കാർ നേടിയെങ്കിലും ആദ്യത്തെ 2 വർഷം പണിയൊന്നും ലഭിച്ചില്ല. വർക്കുകളൊന്നും തേടി വന്നില്ല, എന്നാൽ സൗത്ത് ഇന്ത്യയിൽ നിന്ന് മാത്രം അത്യവശ്യം വർക്കുകൾക്കൊക്കെ വിളിച്ചു. അങ്ങനെ നോക്കിയാൽ ഒന്നും ഇല്ലായിരുന്ന സമയത്ത് തന്നെ താങ്ങി നിർത്തിയത് തെന്നിന്ത്യൻ സിനിമകളാണെന്നും താരം പറഞ്ഞു.

സൗത്ത് ഇന്ത്യൻ സിനിമ ഇല്ലായിരുന്നുവെങ്കിൽ എന്ത് ചെയ്യുമായിരുന്നെന്ന് അറിയില്ലെന്നും റസൂൽ പൂക്കുട്ടി. ഓസ്കർ ലഭിച്ചതിന് ശേഷമാണ് പഴശ്ശിരാജയിലെ വർക്ക് ലഭിച്ചത്. അതിന് ശേഷമാണ് ഇന്ദ്രൻ ചെയ്തത്. ഇങ്ങനെ അതി നിർണ്ണായകമായ സാഹചര്യത്തിൽ താങ്ങായത് തെന്നിന്ത്യൻ ചിത്രങ്ങളാണ്. ഓസ്കാർ അക്കാദമി മീറ്റിൽ വർക്കൊക്കെ വല്ലതും ഉണ്ടോയെന്ന് അവർ ചോദിച്ചിരുന്നു. അന്ന് അവർ എന്തുകൊണ്ട് അങ്ങനെ ചോദിച്ചു എന്ന സംശയമൊക്കെ തനിക്ക് ഉണ്ടായിരുന്നുവെന്നും പിന്നീട് അത് മാറിയെന്നും റസൂൽ പൂക്കുട്ടി.

 

 

shortlink

Related Articles

Post Your Comments


Back to top button