‘ഇത് എന്റെ ജീവിതം, നിങ്ങൾ സ്വന്തംകാര്യം നോക്കൂ’: വിമർശനങ്ങൾക്ക് മറുപടിയുമായി ഗോപി സുന്ദർ

കൊച്ചി: സ്വകാര്യ ജീവിതത്തിലെ സംഭവങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വരുന്ന ആളാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. വിവാഹിതനായിരിക്കെ ഗായിക അഭയ ഹിരൺമയിയുമായി ലിവിങ് ടുഗതറിലേക്ക് പോയതും വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ച് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായതുമെല്ലാം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

ഇപ്പോഴിതാ പ്രിയ നായർ എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രമാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ചിത്രത്തിൽ പ്രിയയെ ചേർത്തുപിടിച്ചു നിൽക്കുന്ന ഗോപി സുന്ദറിനെ ആണ് കാണുന്നത്. ഇതോടെ ആരാണിത് എന്നുള്ള ചർച്ചകളായിരുന്നു സോഷ്യൽ മീഡിയ നിറയെ. ഗോപി സുന്ദർ അവസാനം പങ്കുവച്ച ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ പ്രിയയെ ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണോ. ഇതാണോ പുതിയ പ്രണയിനി എന്നൊക്കെയാണ് ആരാധകരുടെ സംശയം. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ.

‘ഫോട്ടോ എടുക്കുന്നതിനിടയിൽ ആരാധിക പിൻഭാഗത്ത് പിടിച്ചു ഞെരിച്ചു, അന്ന് ഞാൻ അനുഭവിച്ച വേദന’: ദുൽഖർ സൽമാൻ

തനിക്കെതിരെ വിമർശനമുന്നയിക്കുന്നവരോട് ‘സ്വന്തം കാര്യം നോക്കൂ’ എന്നാണ് ഗോപി സുന്ദർ പറയുന്നത്. ‘ഇത് എന്റെ ജീവിതമാണ്’ എന്ന ക്യാപ്ഷ്യനോടെ ഒരു ചിത്രവും അതിനൊപ്പം ഹാ​ങ്ക് വില്ല്യംസിന്റെ ‘വൈ ഡോണ്ട് യൂ മൈൻഡ് യുവർ ഓൺ ബിസിനസ്….’ എന്ന പാട്ടും ചേർത്തുകൊണ്ടുള്ള പോസ്റ്റിലൂടെയാണ് ഗോപി സുന്ദറിന്റെ പ്രതികരണം. പോസ്റ്റിന് താഴെയും നിരവധിപ്പേർ വിമർശനവുമായി എത്തുന്നുണ്ട്.

തന്റെ പോസ്റ്റിന്, മോശം വാക്കുകൾ ഉപയോഗിച്ച് കമന്റ് ചെയ്തവരോട്, സോഷ്യൽ മീഡിയയിൽ മോശം വാക്കുകൾ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്. നിങ്ങളെ ആര് ശ്രദ്ധിക്കുന്നു എന്ന് പറഞ്ഞവരോട് താരം നന്ദിയും പറഞ്ഞു. ഒരുപാട് സ്ത്രീകളുടെ കണ്ണീരാണ് എന്ന് പറഞ്ഞ് കമന്റിട്ടയാളോട് നിങ്ങളുടെ മുന്നിൽ ആരെങ്കിലും വന്നു കരഞ്ഞോ? ആരുടെ കണ്ണീരാണ് നിങ്ങൾ കണ്ടത് എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം.

Share
Leave a Comment