GeneralLatest NewsMollywoodNEWSWOODs

‘ഇത് എന്റെ ജീവിതമാണ്’ നിങ്ങളുടെ മുന്നിൽ വന്ന് ആരെങ്കിലും കരഞ്ഞോ? വിമർശകർക്ക് മറുപടിയുമായി ഗോപി സുന്ദര്‍

ഞാനും സാധാരണ മനുഷ്യൻ അല്ലേ, റിപ്ലെ കൊടുക്കാനുള്ള മൂഡും സമയവും ഉള്ളപ്പോള്‍ മാത്രമേ റിപ്ലെ കൊടുക്കാറുള്ളു

സോഷ്യൽ മീഡിയയിൽ സജീവമാണ് ഗോപി സുന്ദർ. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകാറുണ്ട്. പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ മോശം കമന്റുമായി എത്തുന്ന വിമർശകർക്ക് മറുപടി നൽകിയിരിക്കുകയാണ് ഗോപി സുന്ദർ ഇപ്പോൾ.

തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവരോട് ‘സ്വന്തം കാര്യം നോക്കൂ’ എന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. ‘ഇത് എന്റെ ജീവിതമാണ്’ എന്ന ക്യാപ്ഷ്യനോടെ ഒരു ചിത്രവും അതിനൊപ്പം ഹാങ്ക് വില്ല്യംസിന്റെ ‘വൈ ഡോണ്ട് യൂ മൈൻഡ് യുവര്‍ ഓണ്‍ ബിസിനസ്….’ എന്ന പാട്ടും ചേര്‍ത്തുകൊണ്ടുള്ള ഒരു പോസ്റ്റിലൂടെയാണ് ഗോപി സുന്ദറിന്റെ പ്രതികരണം. പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നവര്‍ക്ക് തക്ക മറുപടിയും ഗോപി സുന്ദര്‍ നല്‍കുന്നുണ്ട്.

read also: പോർ തൊഴിലിന്റെ മിന്നുന്ന വിജയം: പോലീസ് വേഷത്തിൽ വീണ്ടും തകർക്കാൻ ശരത് കുമാർ

മോശം വാക്കുകള്‍ ഉപയോഗിച്ച്‌ കമന്റ് ചെയ്തവരോട്, സോഷ്യല്‍ മീഡിയയില്‍ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്നു ഗോപി സുന്ദര്‍ മറുപടി നല്‍കി. ഒരുപാട് സ്ത്രീകളുടെ കണ്ണീരാണ് എന്ന് പറഞ്ഞ് കമന്റിട്ടയാളോട് നിങ്ങളുടെ മുന്നില്‍ ആരെങ്കിലും വന്നു കരഞ്ഞോ? ആരുടെ കണ്ണീരാണ് നിങ്ങള്‍ കണ്ടത് എന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം.

‘ആരുടെയും വായ മുടി കെട്ടാൻ സാധിക്കില്ല. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യൂ. ലോകത്തുള്ള എല്ലാവരെയും എല്ലാം മനസിലാക്കാൻ സാധിക്കില്ല. അതിന്റെ ആവശ്യവുമില്ല. സന്തോഷമായിരിക്കൂ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന്, ‘ഞാനും സാധാരണ മനുഷ്യൻ അല്ലേ, റിപ്ലെ കൊടുക്കാനുള്ള മൂഡും സമയവും ഉള്ളപ്പോള്‍ മാത്രമേ റിപ്ലെ കൊടുക്കാറുള്ളു’ എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button