മലയാളത്തിൽ ഒട്ടേറെ നല്ല ചിത്രങ്ങൾ നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ദിനേശ് പണിക്കർ. നടൻ ചിയാൻ വിക്രത്തെക്കുറിച്ചുള്ള തുറന്ന് പറച്ചിലാണ് ഇപ്പോൾ വൈറലായി മാറുന്നത്.
ദിനേശ് പണിക്കർ നിർമ്മിച്ച സുരേഷ് ഗോപിയുടെ രജപുത്ര എന്ന ചിത്രത്തിൽ വിക്രം അഭിനയിച്ചിരുന്നു. കരിയറിന്റെ തുടക്കത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് പടിപടിയായി ഉയർന്ന് വന്ന താരമാണ് വിക്രം. രജപുത്ര സിനിമയിൽ അന്ന് അഭിനയിക്കുമ്പോൾ കാണാൻ വളരെ സുന്ദരനാണ് വിക്രം. നന്നായി അഭിനയിക്കും, നന്നായി നൃത്തവും ചെയ്യുന്ന അടിപൊളി താരം, അന്ന് ഏകദേശം ഒരു മാസത്തോളം രജപുത്ര ചിത്രവുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു.
പിന്നീട് തമ്മിൽ കണ്ടത് 2000ത്തിലാണ്. അന്ന് സുൽത്താൻ എന്ന ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താൻ, അന്ന് തന്നെ കാണുവാൻ വിക്രമെത്തിയിരുന്നു, പ്രതീക്ഷിച്ചത്ര വലിയ താരമായി ഉയരാൻ സാധിക്കാതിരുന്നതിന്റെ വിഷമം വിക്രമിന്റെ മുഖത്ത് ഉണ്ടായിരുന്നു. അന്ന് താൻ അഭിനയിച്ച ഒരു തമിഴ് പടത്തിന്റെ ഡിസ്ട്രീബ്യൂഷൻ എടുക്കാമോ എന്ന് ചോദിച്ചു, 1 ലക്ഷമേ ഉള്ളൂ എന്ന് നിർബന്ധിച്ചു, പക്ഷെ അന്ന് വേണ്ടെന്ന് താൻ പറഞ്ഞു ഡിസ്ട്രിബ്യൂഷനെടുത്തില്ല. അതായിരുന്നു വിക്രമിനെ സൂപ്പർ താരമാക്കി മാറ്റിയ ചിത്രം. പിന്നീട് 15 വർഷങ്ങൾക്ക് ശേഷം എന്നെ തേടി ഒരു മാധ്യമ പ്രവർത്തകൻ വന്നു,സൂപ്പർ താരമായ വിക്രം ഏറ്റവും നല്ല പ്രൊഡ്യൂസർ ആരെന്ന് ചോദിച്ചപ്പോൾ ദിനേശെന്നാണ് പറഞ്ഞതത്രേ. നീണ്ട പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞും എന്നെയോർത്ത വിക്രത്തിന്റേത് ഒരു മധുരപ്രതികാരമാണോ എന്ന് പോലും തോന്നിയിരുന്നെന്നും ദിനേശ് പറയുന്നു.
Post Your Comments