CinemaLatest News

രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം ജയിലറിന്റെ പ്രദർശനം നിർത്തിവക്കണമെന്ന് പരാതി

മുത്തുവേൽ പാണ്ഡ്യനായാണ് ചിത്രത്തിൽ രജനിയെത്തിയത്

12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കൊപ്പം ജയിലർ സിനിമ കാണാൻ അനുവദിക്കുന്ന യുഎ സർട്ടിഫിക്കറ്റ് റദ്ദാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്‌സി) നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി.

അഭിഭാഷകനായ എം.എൽ. രവി, സിബിഎഫ്‌സി യുഎ സർട്ടിഫിക്കറ്റ് നൽകിയിട്ടും കുട്ടികൾക്ക് കാണാൻ യോഗ്യമല്ലാത്ത നിരവധി അക്രമ രംഗങ്ങൾ സിനിമയിലുണ്ടെന്ന് വാദിച്ചാണ് കേസ് നൽകിയിരിക്കുന്നത്. ഇതേ ചിത്രത്തിന് യുഎസിലും യുകെയിലും എ (മുതിർന്നവർക്ക് മാത്രം) സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എതിരാളി ആളുകളെ തലകീഴായി തൂക്കിയിടുകയും ചുറ്റിക കൊണ്ട് അവരുടെ തല തകർക്കുകയും മറ്റൊന്നിൽ നായകൻ ഒരാളുടെ തല വെട്ടുകയും ചെയ്യുന്ന തരത്തിലുള്ള നിരവധി സീനുകളുണ്ടെന്നും അഭിഭാഷകൻ കൂടിയായ രവി പറഞ്ഞു.

സിനിമ സർട്ടിഫിക്കേഷൻ സംബന്ധിച്ച സിബിഎഫ്‌സി മാർഗ്ഗനിർദ്ദേശങ്ങൾ, അക്രമം പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ സിനിമകളിൽ മഹത്വവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ബോർഡ് ഉറപ്പാക്കണമെന്നും രവി ആവശ്യപ്പെടുന്നു. യുഎ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന തന്റെ ഹർജി കോടതി പരിഗണിക്കുന്നത് വരെ തിയേറ്ററുകളിൽ സിനിമയുടെ പ്രദർശനം നിർത്തിവെക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. മുത്തുവേൽ പാണ്ഡ്യനായാണ് ചിത്രത്തിൽ രജനിയെത്തിയത്.

 

 

shortlink

Related Articles

Post Your Comments


Back to top button