
ജയിലർ തെന്നിന്ത്യയിൽ തരംഗം തീർക്കുമ്പോൾ ബോളിവുഡിൽ ഗദർ 2 ആണ് ഹിറ്റായി ഓടുന്നത്. ചിത്രം സൂപ്പർ ഹിറ്റായി മാറിയെങ്കിലും വൻ വിമർശനങ്ങളാണ് സൂപ്പർ താരം സണ്ണി ഡിയോളിന് ലഭിക്കുന്നത്.
ബോളിവുഡ് സൂപ്പർ താരത്തിനെ അടുത്ത് കാണുവാനും സെൽഫിയെടുക്കാനുമായി അനവധി പേർ എത്തുകയായിരുന്നു, എന്നാൽ തൊട്ടടുത്തെത്തിയ നാടോടി സ്ത്രീകളോട് തന്നെ തൊടരുതെന്ന രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും വളരെ പരുഷമായി പെരുമാറുകയും ചെയ്യുന്ന താരത്തിന്റെ പ്രവൃത്തി ആരാധകരെ അടക്കം ഞെട്ടിച്ചുകളഞ്ഞു. പാവപ്പെട്ടവരും സാധാരണക്കാരും സെൽഫിക്കായെത്തുമ്പോൾ എന്തിനിത്ര അക്ഷമയും രോഷവും പ്രകടിപ്പിക്കുന്നു എന്ന് പലരും ചോദിക്കുന്നു.
തങ്ങളുടെ പ്രിയ താരത്തെ കണ്ട് ഓടിയെത്തിയ നാടോടി സ്ത്രീകളോട് അടുത്ത് വരരുത് എന്ന് നടൻ താക്കീത് നൽകുന്നത് വീഡിയോകളിൽ ദൃശ്യമാണ്. ഇതിന് പുറമേ താരത്തിന്റെ സെക്യൂരിറ്റികൾ സ്ത്രീകളെ ബലമായി പിടിച്ച് മാറ്റുകയും ചെയ്തു. സന്തോഷം മാറി വേദന നിറഞ്ഞ മുഖവുമായി നിൽക്കുന്ന പാവപ്പെട്ട സ്ത്രീകളെ കണ്ടിട്ടും ഒരു ഭാവഭേദവുമില്ലാതെ വാഹനത്തിലേക്ക് കൂളായി നടന്നുപോയ താരത്തിന്റെ മനസാക്ഷി ഇല്ലായ്മയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പലരും ചർച്ച ചെയ്യുന്നത്.
Post Your Comments