CinemaLatest News

എന്റെ മാതാപിതാക്കളുടെ സകല സ്വത്തും ബിസിനസും അവർ കയ്യടക്കി, വെളിപ്പെടുത്തലുമായി ഷെഫ് നൗഷാദിന്റെ മകൾ നശ്വ നൗഷാദ്

ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും

അന്തരിച്ച പ്രശസ്ത നിർമ്മാതാവും ഷെഫുമായിരുന്ന നൗഷാദിന്റെ മകൾ നശ്വ ബന്ധുക്കൾക്കെതിരെ രം​ഗത്ത്. 2021 ൽ നൗഷാദും അതിനു മുന്നേ ഭാര്യയും അന്തരിച്ചിരുന്നു.

മാതാപിതാക്കളുടെ മരണശേഷം തന്നെ നോക്കാനെന്ന വ്യാജേനെയെത്തിയ ബന്ധുക്കൾ സകല സ്വത്തുക്കളും കയ്യടക്കി വച്ചിരിക്കുകയാണെന്നും തനിക്കായി ഒരു രൂപപോലും ചിലവഴിക്കുന്നില്ലെന്നും നശ്വ വ്യക്തമാക്കി.

കുറിപ്പ് വായിക്കാം

 

അതെ ഞാൻ അമ്പരന്ന് ഇരിക്കുകയാണ്. ഞാൻ നിശ്വ നൗഷാദ്. ഷെഫ് നൗഷാദിന്റെ മകൾ. എന്റെ മാതാപിതാക്കളിൽ ഒരാളെയെങ്കിലും എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വ ഉണ്ടാകുകയോ എന്നെ ഇങ്ങനെ ദുരുപയോഗം ചെയ്യുകയോ ചെയ്യില്ലാരുന്നു.

എന്റെ ഉമ്മയുടെയും, വാപ്പയുടെയും മരണ ശേഷം എന്റ്റെ അറിവോ, എന്റെ ഇഷ്ടമോ ഒന്നും തിരക്കാതെ എന്റെ മാമയായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈൻ മാമയുടെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത് എന്റെ മാതാപിതാക്കളുടെ ഉള്ള സ്വത്തുക്കളും, കാറ്ററിംഗ് ബുസിനെസ്സും കയ്യടക്കി വെച് കൊണ്ടിരിക്കുകയാണ്.

ഇവരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി യത്തീമായ എന്റെ നിലവിലുള്ള എല്ലാ സമ്പത്തും യാതൊരു നാണവും ഇല്ലാതെ കയ്യടക്കി വെച്ചിരിക്കുന്നു. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ല്ലാം സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ ഞാൻ ന്റെ ചെറിയ ആവിശ്യങ്ങൾക് പോലും എന്താണ് ചെയ്യേണ്ടത് ? ഹുസൈൻ മാമ ഗാർഡിയൻ ആയിരിക്കുന്നത് എനിക്ക് ഇഷ്ടമല്ല എന്നുള്ള ഒറ്റ കാരണത്താൽ എനിക്ക് ലഭിക്കേണ്ട വിദ്യാഭ്യസച്ചിലവ് പോലും തടഞ് വെച്ചിരിക്കുകയാണ്.

കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച ഇവരുടെ സ്വതം പിള്ളേരുടെ സ്കൂൾ ചിലവുകൾ നോക്കുബോൾ..എന്നെ ഫ്രീ ആയിട്ട് പഠിപ്പിക്കണം എന്ന് പറഞ് സ്കൂളിൽ കേറി ഇറങ്ങുന്നു. ഇങ്ങനെ വളർത്താൻ അല്ല എന്റെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്.  ഇവർ ഇത്‌ കൈകാര്യം ചെയ്യുന്നത് ഭാവിയിൽ എന്റ്റെ എല്ലാം നഷ്ടപെടുത്തുന്നതിലേക്കും എത്തിച്ചേരും..
എന്റെ ഒരു അനുവാദവും ഇല്ലാതെ, എന്നെ നോക്കാതെ.. എന്നെ പരസ്യം ചെയ്തുപോലും ഇവർ കച്ചവടം നടത്തുന്നു..

എനിക്ക് എന്റെ വാപ്പയുടെ എല്ലാം ആയ കാറ്ററിംഗ് സംരക്ഷിക്കണം.. എനിക്കും ആ വഴി മുന്നോട്ട് പോണം… അതുകൊണ്ട ഇവർ കാണിക്കുന്ന കള്ളത്തരത്തിനെതിരെ ഞാൻ പറ്റുന്നിടത്തെല്ലാം പരാതിപ്പെട്ടിട്ടുണ്ട്… ഇൻശാ അള്ളാ..എനിക്ക് നീതികിട്ടും..
എനിക്ക് ആഹാരം വാങ്ങി തന്നിട്ട് എന്റെ കുഞ്ഞുമ്മ ആയ പൊടിമോൾ(ജൂബിന നസ്സിം) അതൊക്ക എന്റെയും, വാപ്പയുടെയും ചിലവിൽ കണക്ക് എഴുതിവെച്ചിട്ട് എന്റെ ഫോട്ടോ വെച്ച് സ്വയം പ്രൊമോഷൻ ചെയ്യുന്ന പരിപാടിയിൽ ആണിപ്പോൾ.

  ഇപ്പോൾ എല്ലാം കയ്യടക്കാൻ ആളുകളെ വിളിച് ഫുഡ് കൊടുത്ത് എന്റെ വാപ്പായിക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു കൊടുത്താൽ നടക്കും എന്ന മോഹം വേണ്ട! എന്റടുത്തോ, എന്റെ ഉമ്മയുടെയും, വാപ്പാടെയും അടുത്തോ നിങ്ങൾക് യാതൊരു സ്ഥാനവും ഇല്ല. 

 
 
 

 
 

shortlink

Related Articles

Post Your Comments


Back to top button