CinemaLatest News

വർഷങ്ങളായി വലിയതുറക്കാരുടെ സ്വപ്നമായി തുടരുന്ന ഒരു പദ്ധതി പൂർത്തിയാക്കാൻ ശ്രമിക്കുകയാണ്; നടൻ കൃഷ്ണകുമാർ

നിർമ്മാണം നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് മന്ത്രി രൂപാല ഉറപ്പു നൽകി

വർഷങ്ങളായി വലിയതുറയിലെ ജനങ്ങളുടെ ഏറ്റവും വലിയ സ്വപ്ന പദ്ധതികളിലൊന്നായ വലിയതുറ മിനി ഫിഷിംഗ് ഹാർബർ / ഫിഷ് ലാൻഡിംഗ് സെന്റർ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് കൃഷ്ണകുമാർ.

പങ്കുവച്ച കുറിപ്പ് വായിക്കാം

കഴിഞ്ഞ 30 വർഷമായി എൽഡിഎഫ് യൂഡിഎഫ് സർക്കാരുകളുടെ അവഗണനയിൽ വലിയതുറക്കാരുടെ സ്വപ്നമായി തുടരുന്ന ഒരു പദ്ധതിയാണ് വലിയതുറ മിനി ഫിഷിംഗ് ഹാർബർ / ഫിഷ് ലാൻഡിംഗ് സെന്റർ പദ്ധതി. വർഷങ്ങളായി വളരെ ആപത്കരമായ സാഹചര്യത്തിൽ ജീവൻ പോലും പണയം വച്ചിട്ടാണ് മത്സ്യ തൊഴിലാളി സഹോദരങ്ങൾ ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോയികൊ‌ണ്ടിരിക്കുന്നത്. 2016 ൽ പദ്ധതിക്ക് CRZ ക്ലിയറൻസ് ലഭിച്ചെങ്കിലും പദ്ധതി യാഥാർത്ഥ്യമാകുന്ന രീതിയിലുള്ള പ്രവർത്തങ്ങളൊന്നും തന്നെ സംസ്ഥാന സർക്കാരിൽ നിന്നും പിന്നീടുണ്ടായില്ല.

2021 ൽ വലിയതുറയിലെ നല്ലവരായ ജനങ്ങളോട് സംവദിക്കുമ്പോഴാണ് ഈ പ്രശനത്തെ കുറിച്ച് വിശദമായി ഞാൻ അറിയുന്നതും തുടർന്ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ നേരിൽ കണ്ടു മത്സ്യ തൊഴിലാളികളുടെ ദുരിതവും മിനി ഹാർബറിന്റെ ആവശ്യകതയും അറിയിക്കുന്നതും . ഞാൻ പ്രധാനമന്ത്രിയെ കണ്ടു 24 മണിക്കൂറിനുള്ളിൽ തന്നെ അദ്ദേഹം വലിയതുറയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ രണ്ടു കേന്ദ്ര മന്ത്രിമാർ അവിടെ അയച്ചു. അവർ കാര്യങ്ങൾ വിശദമായി പഠിക്കുകയും കേന്ദ്ര ഫിഷറീസ് വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ ശ്രമങ്ങളുടെ തുടർച്ചയായി, കേന്ദ്ര ഫിഷറീസ് മന്ത്രി ശ്രീ പർഷോത്തം രൂപാലയെയും സഹമന്ത്രി ശ്രീ. എൽ.മുരുകനെയും ഞാൻ സന്ദർശിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തി . തുടർന്ന് മന്ത്രി മുരുകൻ തിരുവനന്തപുരത്തെത്തിയപ്പോൾ പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹവുമായും മറ്റ് ബന്ധപ്പെട്ടവരുമായും ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു.

സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വം വലിയതുറ പദ്ധതി നടത്തിപ്പിന് വിഘാതമായി നിൽക്കുന്ന സാഹചര്യത്തത്തിലാണ് ഇന്ന് വീണ്ടും മന്ത്രി ശ്രീ പർഷോത്തം രൂപാലയെ അദ്ദേഹത്തിൻറെ ഓഫീസിൽ പോയി ഞാൻ സന്ദർശിച്ചത്. വലിയതുറ പദ്ധതിയുമായി ബന്ധപ്പെട്ട തയാറാക്കിയ എല്ലാ രേഖകളും അദ്ദേഹത്തിന് നൽകുകയും എത്രയും പെട്ടന്ന് തന്നെ വിഴിഞ്ഞം മുതൽ പൂവാർ വരെയുള്ള മൽസ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമെന്ന നിലയിൽ മുൻഗണന അടിസ്ഥാനത്തിൽ പദ്ധതി യാഥാർത്ഥ്യമാക്കനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് പൂർത്തിയാക്കിയാലുടൻ വലിയതുറയിൽ മിനി ഫിഷിംഗ് ഹാർബർ / ഫിഷ് ലാൻഡിംഗ് സെന്ററിന്റെ നിർമ്മാണം നടത്താനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് മന്ത്രി രൂപാല ഉറപ്പു നൽകിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments


Back to top button