
കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയെ സന്ദർശിച്ച് തിരുവനന്തപുരത്തെ തിരക്കേറിയ ഈഞ്ചക്കൽ ജംഗ്ഷനിലെ NH-66-ലെ തിരക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാലതാമസം ശ്രദ്ധയിൽപെടുത്തിയെന്ന് നടൻ കൃഷ്ണകുമാർ.
തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. വരും ദിവസങ്ങളിൽ ദ്രുതഗതിയിൽ തന്നെ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കും. നരേന്ദ്ര മോദി സർക്കാർ തിരുവനന്തപുരത്ത് നടപ്പാക്കിയിട്ടുള്ള നിരവധി പദ്ധതികളോടൊപ്പം ഈഞ്ചക്കൽ മേൽപ്പാലവും താമസിയാതെ തന്നെ തലസ്ഥാനത്തിന്റെ തിലക കുറിയായി തലയുയർത്തി നിൽക്കുമെന്നതിൽ സംശയം വേണ്ടെന്നും താരം വ്യക്തമാക്കി.
കുറിപ്പ് വായിക്കാം
ചിങ്ങം ഒന്നിന് മലയാള പുതുവത്സരം ആരംഭിക്കുമ്പോൾ കേരളത്തിന്, പ്രത്യേകിച്ച് തിരുവനന്തപുരം നിവാസികൾക്ക് കേന്ദ്ര സർക്കാരിന്റെ ഒരു ഓണം സമ്മാനം. ഇന്ന് ബഹു: കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയെ സന്ദർശിച്ച് തിരുവനന്തപുരത്തെ തിരക്കേറിയ ഈഞ്ചക്കൽ ജംഗ്ഷനിലെ NH-66-ലെ തിരക്ക് ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട മേൽപ്പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട കാലതാമസം ശ്രദ്ധയിൽപെടുത്തി.
ഈഞ്ചക്കൽ ജംഗ്ഷനിലെ ഗതാഗതം നിർണ്ണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നതിനാൽ ഈ പദ്ധതി എത്രയും പെട്ടന്ന് യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ശ്രീ ഗഡ്കരി ജിയോട് അഭ്യർത്ഥിച്ചു. ഈഞ്ചക്കൽ ജംഗ്ഷനിൽ മേൽപ്പാലമോ അടിപ്പാതയോ ഇല്ലാത്തത് ദിവസേനയുള്ള ഗതാഗതക്കുരുക്കിന് കാരണമാകുന്നു, പ്രത്യേകിച്ച് പടിഞ്ഞാറേക്കോട്ട, അട്ടക്കുളങ്ങര റൂട്ടുകളിൽ. ആക്കുളത്ത് ലുലു മാൾ സ്ഥാപിച്ചതിനെ തുടർന്ന് നഗരത്തിൽ നിന്ന് ബൈപ്പാസിലേക്കുള്ള തിരക്ക് വർധിച്ചു. തൽഫലമായി, വാഹനമോടിക്കുന്നവർ ഈഞ്ചക്കൽ സിഗ്നലിൽ ഗതാഗതകുരുക്കിൽ കാത്തുകിടക്കേണ്ടി വരുന്നു.
തിരക്കുള്ള സമയങ്ങളിൽ സ്ഥിതി കൂടുതൽ വഷളാക്കുന്നു. വലിയ ഗതാതകുരുക്കിന്റെ മറ്റൊരു ദൂഷ്യം ഭീമമായ ഇന്ധന ചെലവാണ്. മേൽപാലം യാഥാർഥ്യമാകുന്നതോടു കൂടി ആ മേഖലയിലും വാഹനഉടമകൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. വളരെ അനുഭാവപൂർവ്വം ഗഡ്കരി ജി കാര്യങ്ങൾ ശ്രവിക്കുകയും ഉടൻ തന്നെ NHAI പ്രാദേശിക ഓഫീസിന്റെ ഭാഗത്തുനിന്നു എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയും കേരളത്തിലെ NHAI പ്രാദേശിക ഓഫീസിൽ ചാർജുള്ള ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ച മന്ത്രി, എത്രയും പെട്ടന്ന് മേൽപാലം നിർമാണത്തിനുള്ള നടപടികൾ സ്വീകരിച്ചു പദ്ധതി പൂർത്തീകരിച്ചു തനിക്ക് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
വരും ദിവസങ്ങളിൽ ദ്രുതഗതിയിൽ തന്നെ മേൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കും. നരേന്ദ്ര മോദി സർക്കാർ തിരുവനന്തപുരത്ത് നടപ്പാക്കിയിട്ടുള്ള നിരവധി പദ്ധതികളോടൊപ്പം ഈഞ്ചക്കൽ മേൽപ്പാലവും താമസിയാതെ തന്നെ തലസ്ഥാനത്തിന്റെ തിലക കുറിയായി തലയുയർത്തി നിൽക്കുമെന്നതിൽ സംശയം വേണ്ട.
Post Your Comments