GeneralLatest NewsMollywoodNEWSWOODs

ആനക്കൊമ്പ് കേസ് : നവംബർ മൂന്നിന് മോഹൻലാൽ നേരിട്ട് കോടതിയിൽ ഹാജരാകണം

ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് സർക്കാരും മോഹൻലാലും കോടതിയിൽ ഉന്നയിച്ച വാദം

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നേരിട്ട് ഹാജരാക്കണമെന്ന് കോടതി. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

read also: സ്വാമിയേ ശരണമയ്യപ്പാ; ശബരിമലയിലെത്തി അയ്യപ്പസ്വാമിയെ തൊഴുത് നടി ​ഗീത

കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2011 ൽ എറണാകുളം തേവരയിലെ മോഹൻലാലിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്. വനം വകുപ്പ് കേസെടുത്തെങ്കിലും ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് സർക്കാരും മോഹൻലാലും കോടതിയിൽ ഉന്നയിച്ച വാദം.

shortlink

Related Articles

Post Your Comments


Back to top button