
സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ് രജനീകാന്ത് ചിത്രം ജയിലർ. നെൽസൺ ഒരുക്കിയ ചിത്രം മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. 500 കോടിക്ക് മുകളിൽ ചിത്രം കളക്റ്റ് ചെയ്തതായാണ് വാർത്തകൾ പുറത്തെത്തുന്നത്.
ചിത്രത്തിൽ രജനിക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ജാഫർ സാദിഖ്. സിനിമാ സെറ്റിൽ ഉണ്ടായ രസകരമായ കാര്യങ്ങളാണ് ജാഫർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ജയിലറിൽ ശിവരാജ്കുമാർ അവതരിപ്പിക്കുന്ന നരസിംഹ എന്ന കഥാപാത്രത്തിന്റെ സഹായികളിൽ ഒരാളായാണ് ജാഫറെത്തിയത്. സിനിമയിൽ ഗംഭീര അഭിനയമാണ് ജാഫർ കാഴ്ച്ചവച്ചത്. നിർണ്ണായക സീനുകളിൽ രജനിക്കൊപ്പം ജാഫറിന്റെ കിടിലൻ അഭിനയവും ചിത്രത്തിന് മുതൽകൂട്ടായി മാറിയിരുന്നു.
ചിത്രത്തിന്റെ രാജസ്ഥാൻ ലൊക്കേഷനിൽ വച്ച് രജനിസാറിനോട് കൂളിംങ് ഗ്ലാസ് തരാമോയെന്ന് ചോദിച്ചു, ഇത് തന്റേതല്ല, പ്രൊഡക്ഷനിൽ ചോദിച്ചിട്ട് പറയാം എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ഒരു ദിവസം പറഞ്ഞു, കൂളിംങ് ഗ്ലാസിന്റെ കാര്യം പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്, അങ്ങനെ കൃത്യം എന്റെ പിറന്നാളിന്റെ അന്ന് ഒരു നിയോഗം പോലെ എന്റെ പ്രിയപ്പെട്ട രജനിയുടെ കണ്ണട തനിക്ക് കിട്ടിയെന്നും ജാഫർ പറഞ്ഞു. അതേ സമയം രജനിയുടെ ജയിലറാണ് തെന്നിന്ത്യ മുഴുവൻ സംസാര വിഷയം. ആക്ഷനും മാസുമെല്ലാം തനിക്ക് നിസാരമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സൂപ്പർ താരം.
Post Your Comments