CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടിക്ക് എന്നെ ഇഷ്ടമല്ല, എന്താണ് അതിന്റെ കാര്യമെന്ന് അറിയില്ല: വെളിപ്പെടുത്തലുമായി ഗണേഷ് കുമാര്‍

കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഇപ്പോൾ ഗണേഷ് കുമാര്‍ ഒരു അഭിമുഖത്തിൽ സൂപ്പർ താരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സർദാ നേടുന്നത്. മമ്മൂട്ടിക്ക് തന്നെ ഇഷ്ടമല്ലെന്ന് ഗണേഷ് കുമാര്‍ പറയുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധകനാണെന്നും പക്ഷെ എന്തുകൊണ്ടോ അദ്ദേഹത്തിന് തന്നെ ഇഷ്ടമല്ല എന്നും ഗണേഷ് പറയുന്നു.

ഗണേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ;

‘ഞാന്‍ മമ്മൂക്കയുടെ വലിയ ആരാധകനാണ്. പക്ഷേ മമ്മൂക്കയ്ക്ക് എന്നെ ഇഷ്ടമല്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു നടന്‍ എന്ന നിലയില്‍ റോള്‍ മോഡലായി കണ്ടിട്ടുള്ള ഒരാളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ട് 20 വര്‍ഷമായി. അവസാനമായി അഭിനയിച്ചത് കിംഗ് സിനിമയിലായിരുന്നു. എന്തുകൊണ്ടോ പുള്ളിക്ക് എന്നെ ഇഷ്ടമല്ല.

നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയിട്ടുള്ള നിരവധി പദ്ധതികളോടൊപ്പം ഈഞ്ചക്കൽ മേൽപ്പാലവും തലസ്ഥാനത്തിന്റെ തിലക കുറിയാകും

ഇത് പുള്ളിയോട് സംസാരിച്ചിട്ടില്ല. അതു സംസാരിക്കേണ്ട കാര്യമില്ല. അമ്മയുടെ മീറ്റിങ്ങിനിടെ മമ്മൂക്കയെ കാണാറുണ്ട്. വളരെ ലോഹ്യമാണ്. കാണുമ്പോള്‍ സംസാരിക്കും. എനിക്ക് അദ്ദേഹത്തോട് ഇഷ്ടക്കുറവൊന്നുമില്ല. പക്ഷെ അദ്ദേഹത്തിന് എന്നോട് എന്തുകൊണ്ടോ ഇഷ്ടമല്ല. ഞാന്‍ അദ്ദേഹത്തെ ആരാധിച്ചയാളാണ്. ആദ്യമായി കാണുന്നത് മമ്മൂക്കയ്ക്ക് 36 വയസുള്ളപ്പോഴാണ്. ഞാന്‍ അന്ന് സിനിമയില്‍ ഒന്നുമില്ല.’

shortlink

Related Articles

Post Your Comments


Back to top button