ജയിലർ സിനിമയിലെ മികച്ച വിലാണ് വേഷത്തിലൂടെ കയ്യടി നേടുകയാണ് നടൻ വിനായകൻ. ഇപ്പോഴിതാ വിനായകന്റെ അഭിനയത്തെ പ്രശംസിച്ചിരിക്കുകയാണ് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. വിനായകൻ നല്ല നടനാണെന്നും ചില പരാമര്‍ശങ്ങളുടെ പേരിലാണ് അഭിപ്രായ വ്യത്യാസമുള്ളത് എന്നുമാണ് ഗണേഷ് കുമാർ പറഞ്ഞത്.
ജയിലര്‍ സിനിമ കാണാൻ തിയറ്ററില്‍ എത്തിയ ഗണേഷ് കുമാര്‍ വിനായകന്റെ പ്രതിനായക വേഷത്തേക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ഇങ്ങനെ, ‘വിനായകനൊക്കെ നല്ല നടനല്ലേ അതില്‍ ഒരു തര്‍ക്കവുമില്ല. വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരിലാണ്. അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ല. ഒരു നടനെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും കഴിവുള്ളവരെ താൻ അംഗീകരിക്കും. കണ്ടവരെല്ലാം നല്ല സിനിമയാണെന്ന് പറഞ്ഞതുകൊണ്ടാണ് സിനിമ കാണാനെത്തിയത്’ ഗണേഷ് കുമാര്‍ പറഞ്ഞു.
READ ALSO: ചിത്രം വൻ പരാജയം, ചെക്ക് മാറാതെ ചിരഞ്ജീവി? പത്തുകോടി വേണ്ടെന്ന് തീരുമാനം !!
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടൻ വിനായകൻ നടത്തിയ പ്രസ്താവന വൻ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനു പിന്നാലെ വിനായകനെ രൂക്ഷഭാഷയില്‍ ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു. ‘ഉമ്മൻചാണ്ടിയെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാള്‍ക്ക് പറയാൻ യാതൊരു യോഗ്യതയും അര്‍ഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തില്‍ പെരുമാറാൻ കഴിയൂ’ എന്നാണ് ഗണേഷ് അന്ന് പറഞ്ഞത്.
Post Your Comments