
ഓപ്പറേഷന് ശേഷമുള്ള ദുരവസ്ഥ വെളിപ്പെടുത്തി സൂപ്പർ താരമായിരുന്ന നടി കല്യാണി. 2009 വരെ തെന്നിന്ത്യൻ സിനിമകളിലും പിന്നീട് ടെലിവിഷൻ പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമായിരുന്നു നടി കല്യാണി.
പരുന്ത്, മുല്ലവള്ളിയും തേൻമാവും എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്. ശാരീരികമായും മാനസികമായും തീരെ സുഖകരമല്ലാത്ത ഒരവസ്ഥയിലൂടെയാണ പോകുന്നത്. 2016 ലാണ് തനിക്ക് നട്ടെല്ലിന് ഒരു മേജർ ശസ്ത്രക്രിയ വേണ്ടി വന്നതെന്നും എന്നാൽ അതിന് ശേഷം ജീവിതം തന്നെ കീഴ്മേൽ മറിഞ്ഞ അനുഭവമാണ് ഉണ്ടായതെന്നും നടി പറഞ്ഞു. വെള്ളിവെളിച്ചവും പ്രശസ്തിയും ആവോളം ഉണ്ടായിരുന്നപ്പോഴാണ് ജീവിതം വിഷമകരമായി മാറിയത്.
നട്ടെല്ലിന്റെ ഓപ്പറേഷൻ സമയത്ത് ഘടിപ്പിച്ച സ്ക്രൂകളും പ്ലേറ്റുകളും നീക്കം ചെയ്തു, ഡോക്ടർമാർ പറയുന്നത് ആദ്യ ശസ്ത്രക്രിയ തെറ്റായിരുന്നു എന്നാണ്, അതിനാൽ വീണ്ടും സർജറിക്ക് തയ്യാറെടുക്കുകയാണ് നടി. ഈ സമയത്തെല്ലാം താങ്ങായി നിന്നത് 5 വയസുമാത്രം പ്രായമുള്ള മകളാണ്. അവളുടെ സ്നേഹവും കരുതലും കണ്ട് അമ്പരന്ന് പോയെന്നും താരം വ്യക്തമാക്കി. കുടുംബവും സുഹൃത്തുക്കളും കൂടെയുള്ളതിനാൽ ഈ വിഷമാവസ്ഥയും താൻ നേരിടുമെന്നും കല്യാണി പറയുന്നു.
Post Your Comments