മുംബൈ: മമ്മൂട്ടിയേയും ദുൽഖർ സൽമാനേയും പുകഴ്ത്തി നടി ഐശ്വര്യ ലക്ഷ്മി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമ്മാനമാണ് ദുൽഖർ സൽമാനെന്നും ഇരുവരേയും ലഭിച്ചത് മലയാള സിനിമയുടെ ഭാഗ്യമാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഇരുവരുടേയും ആരാധികയാണ് താനെന്നും താരം കൂട്ടിച്ചേർത്തു. മുംബൈയിൽ വെച്ച് നടന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്.
‘ദുൽഖറിന് ഇത്രയും നല്ല ക്വാളിറ്റികൾ ലഭിക്കുന്നത് എവിടെ നിന്നാണെന്ന് എനിക്ക് അറിയാം. കാരണം ഞാൻ മുൻപ് മമ്മൂക്കയ്‌ക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ദുൽഖറിന്റേയും ആരാധികയാണ്. ഇതെന്റെ ഹൃദയത്തിൽ നിന്നുമാണ് പറയുന്നത്. ഇവർ രണ്ട് പേരെയും എനിക്ക് ഇഷ്ടമാണ്. മലയാള സിനിമയ്ക്ക് ഇവരെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്. ഇന്ത്യൻ സിനിമയ്ക്ക് മമ്മൂക്ക നൽകിയ സമ്മാനമാണ് ദുൽഖർ’ ഐശ്വര്യ പറഞ്ഞു.
Post Your Comments