![](/movie/wp-content/uploads/2023/08/neeraj-madhav.jpg)
കഴിവിന് അനുസരിച്ചുള്ള നല്ല വേഷങ്ങൾ പലപ്പോഴും തനിക്ക് ലഭിച്ചിട്ടില്ലെന്ന് നടൻ നീരജ് മാധവ്. പല തവണ ഇത്തരത്തിൽ ചിന്തിച്ച് പോയിട്ടുണ്ടെന്നും നീരജ് മാധവ് പറഞ്ഞു.
പുത്തൻ ചിത്രമായ ആർഡിഎക്സിന്റെ പ്രമോഷൻ വേളയിലാണ് താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. കരിയറിൽ ഇതുവരെ ലഭിച്ച വേഷങ്ങൾ നോക്കുമ്പോൾ പലപ്പോഴും അർഹിച്ച വേഷങ്ങൾ ലഭിച്ചിരുന്നില്ല, അതല്ലെങ്കിൽ തനിക്ക് ചെയ്യുവാൻ കഴിയുമെന്ന് ഉറപ്പുള്ള പല കഥാപാത്രങ്ങളും ലഭിച്ചില്ല. ആദ്യ സിനിമയിൽ വെറും രണ്ട് സീനിൽ മാത്രമാണ് മുഖം കാണിക്കാനായത്, അവസരങ്ങൾ പലപ്പോഴും വരാതിരുന്നപ്പോൾ സിനിമയിൽ നിന്ന് മാറി നിൽക്കാമെന്ന ചിന്ത വന്നപ്പോഴാണ് ബോളിവുഡിൽ ഫാമിലിമാൻ എന്ന സീരിസിനുവേണ്ടി വിളി വന്നത്.
മനോജ് വാജ്പേയി, രാജൻ ഡികെ എന്നിവർക്കൊപ്പമാണ് അഭിനയിക്കേണ്ടിയിരുന്നത്. അതിനാൽ ക്ഷണം കിട്ടിയപ്പോഴെ ഇത്രയും നല്ലൊരു ടീമിന്റെ കൂടെ വർക്ക് ചെയ്യാൻ ലഭിച്ച അവസരം താൻ നഷ്ട്ടമാക്കിയില്ലെന്നും താരം പറഞ്ഞു. ആർഡിഎക്സിലെ തന്റെ റോൾ നല്ല ഒന്നാണെന്നും താരം വ്യക്തമാക്കി. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഈ വരുന്ന ഓണത്തിനാണ് റിലീസ് ചെയ്യുക. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറിലാണ് ആർഡിഎക്സ് സിനിമ പുറത്തിറങ്ങുന്നത്.
Post Your Comments