BollywoodGeneralLatest NewsNEWSWOODs

‘തൊടരുത് എന്നെ’: നാടോടി സ്ത്രീകളോട് സണ്ണി ഡിയോള്‍, നടനു നേരെ വിമർശനം

സ്ത്രീകളുടെ കൂട്ടത്തിലുള്ളൊരു പുരുഷന്‍ സെല്‍ഫി എടുക്കുന്നുണ്ട്.

നാടോടി സ്ത്രീകളോട് മോശമായി പെരുമാറിയതിന്റെ പേരിൽ ബോളിവുഡ് നടൻ സണ്ണി ഡിയോളിന് നേരെ വിമർശനം.   പുറത്തേക്കിറങ്ങി വരുമ്പോള്‍ സെല്‍ഫിക്കായി വന്ന നാടോടി സ്ത്രീകളോട് തന്നെ തൊടരുതെന്ന രീതിയിൽ സണ്ണി ഡിയോള്‍ പെരുമാറിയതാണ് വിമർശനങ്ങൾക്ക് കാരണം.

read also: ലജ്ജിപ്പിക്കുന്നത്!! ആളെ ബഹുമാനിക്കുന്നതിന് പകരം അവഹേളിക്കുന്ന വിദ്യാര്‍ഥികള്‍: ഉണ്ണി മുകുന്ദന്‍

സ്ത്രീകളുടെ കൂട്ടത്തിലുള്ളൊരു പുരുഷന്‍ സെല്‍ഫി എടുക്കുന്നുണ്ട്. ഇതിലേക്കാണ് സ്ത്രീകള്‍ ഇടിച്ചുകയറിയത്. ഇത് ഇഷ്ടപ്പെടാത്ത നടൻ സ്ത്രീകളോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താരത്തിന്റെ അംഗരക്ഷകന്‍ സ്ത്രീകളെ മാറ്റുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ഒരു നിലക്കും ന്യായീകരിക്കാവുന്നതല്ല നടന്റെ പെരുമാറ്റമെന്നും സാധാരണക്കാരാേട് നല്ല രീതിയില്‍ പെരുമാറണമെന്നുമൊക്കെയാണ് കമന്റ്. താരത്തിന്റെ ‘ഗദര്‍ 2’ ബോക്‌സ്‌ഓഫീസില്‍ വിജയം നേടി മുന്നേറുകയാണ്.

shortlink

Related Articles

Post Your Comments


Back to top button