Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു: പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മരണം

'ദ കോയ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് നടക്കാനിരിക്കെയാണ് ഗഫൂറിന്റെ വിയോഗം.

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. 57 വയസായിരുന്നു. ഫറോക്ക് പേട്ട സ്വദേശിയാണ് ഗഫൂര്‍. അര്‍ബുദ ബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2015ല്‍ പുറത്തിറങ്ങിയ ‘ലുക്കാച്ചുപ്പി’ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. ജനശതാബ്ദി, കോട്ടയം തുടങ്ങിയവയാണ് ഗഫൂര്‍ രചന നിര്‍വഹിച്ച മറ്റു സിനിമകള്‍. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ദ കോയ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് നടക്കാനിരിക്കെയാണ് ഗഫൂറിന്റെ വിയോഗം.

read also: ജീത്തു ജോസഫ് -മോഹൻലാൽ ടീമിൻ്റെ നേര് ആരംഭിച്ചു

ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരി ലൂസായ കാറ്റാടി യന്ത്രം, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നോവലുകളും അമീബ ഇരപിടിക്കുന്നതെങ്ങനെ, നിദ്ര നഷ്ടപ്പെട്ട സൂര്യൻ, എന്നീ കവിതാസമാഹാരങ്ങളും നക്ഷത്രജന്മം, ഹോര്‍ത്തൂസുകളുടെ ചോമി, മത്സ്യഗന്ധികളുടെ ദ്വീപ് എന്നീ ബാലസാഹിത്യ കൃതികളും പുറത്തിറക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button