GeneralLatest NewsMollywoodNEWSWOODs

കാശിനോടുള്ള ആർത്തി, അസൂയ, അഹങ്കാരം, പരദൂഷണം, മറവി രോഗം!!: താരങ്ങളെക്കുറിച്ച് ബാലചന്ദ്ര മേനോന്‍

താന്‍ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഈ ജന്മത്ത് ഏപ്രില്‍ 18 എന്ന സിനിമ ഉണ്ടാകില്ലായിരുന്നു

മലയാള സിനിമയിലെ നടിനടന്മാർക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് സംവിധായകൻ ബാലചന്ദ്ര മേനോൻ പറയുന്നു. ‘മാറ്റങ്ങൾ പലതുണ്ടെങ്കിലും ചില കാര്യങ്ങൾ സ്ഥായിയായി തുടരുന്നു. കാശിനോടുള്ള ആർത്തി കൂടുന്നു – അസൂയയും അഹങ്കാരവും പരദൂഷണവും തുടരുന്നു. ക്യാമറയ്ക്കു മുന്നിൽ ഇതൊക്കെ വിനയമായി മാറുന്നു. കടന്നു വന്ന വഴികൾ പാടേ മറക്കുന്നു – വെറും മറവി രോഗം മാത്രം!’ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്ര മേനോൻ പറഞ്ഞു.

read also: മികച്ച നടൻ മമ്മൂട്ടി, നടി ഉർവശി: ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു

താന്‍ കല്യാണം കഴിച്ചില്ലായിരുന്നെങ്കില്‍ ഈ ജന്മത്ത് ഏപ്രില്‍ 18 എന്ന സിനിമ ഉണ്ടാകില്ലായിരുന്നുവെന്നും ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വ്യക്തമാക്കി.

ബാലചന്ദ്ര മേനോന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത, ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി മലയാളത്തിലേയ്ക്ക് എത്തുന്നത്. പാര്‍വതി, ലിസി, കാര്‍ത്തിക, ഉഷ, ആനി, മണിയന്‍പിള്ള രാജു, നന്ദിനി എന്നിവരെയെല്ലാം ആദ്യമായി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതും സംവിധായകൻ ബാലചന്ദ്ര മേനോനാണ്.

shortlink

Related Articles

Post Your Comments


Back to top button