
കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ എറണാകുളം മഹാരാജാസ് കോളേജിൽ അപമാനിച്ച സംഭവത്തിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. കാഴ്ച്ച പരിമിതിയുള്ള ഒരാളെ ഇത്തരത്തിൽ അപമാനിക്കാൻ മനസാക്ഷിയുള്ള ഒരാൾക്കും കഴിയില്ലെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം എല്ലാവരും അഭിപ്രായപ്പെടുന്നത്.
ഉണ്ണി മുകുന്ദൻ പങ്കുവച്ച കുറിപ്പ് വായിക്കാം
തികച്ചും ലജ്ജാകരമാണ് മഹാരാജാസിൽ നടന്നത്. ആ മനുഷ്യൻ തന്റെ കുടുംബത്തെ നിലനിറുത്താനും അധ്യാപനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാനുമായി, കഠിനാധ്വാനത്തിലൂടെ സമൂഹത്തിലെ ഏറ്റവും മാന്യമായ സ്ഥാനത്ത് എത്താൻ എല്ലാ പ്രതിബന്ധങ്ങളോടും പോരാടി ഇവിടെ വരെയെത്തി. ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തെ ബഹുമാനിക്കുക മാത്രമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുക, പക്ഷേ, നിങ്ങൾ അദ്ദേഹത്തെ പരിഹസിക്കാൻ തീരുമാനിക്കുകയും അത് ഷൂട്ട് ചെയ്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്യാനുള്ള ധൈര്യം കാണിക്കുകയും ചെയ്യുന്നു.
നിങ്ങൾക്ക് നിങ്ങളുടെ അധ്യാപകരെ ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, ക്ലാസ് മുറി ഉപേക്ഷിക്കുക.
അധികാരികൾ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം കുറിച്ചു. കാഴ്ച്ച പരിമിതിയുള്ള അധ്യാപകനെ അപമാനിക്കുകയും അത് സോഷ്യൽ മീഡിയി വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് വിദ്യാർഥികൾക്കെതിരെ ഉയരുന്നത്.
Post Your Comments