
തെന്നിന്ത്യൻ സൂപ്പർ താരം രജനി കാന്തിനെ നായകനാക്കി നെൽസൺ ഒരുക്കിയ ജയിലർ കേരളത്തിൽ അടക്കം വലിയ വിജയമായി മുന്നേറുകയാണ്. ഈ അവസരത്തിൽ സോഷ്യൽ മീഡിയയിലെ ചർച്ച താരങ്ങളുടെ പ്രതിഫലമാണ്.
ചിത്രത്തില്‍ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് നായകൻ രജനികാന്ത് ആയിരിക്കുമെന്നത് എല്ലാവര്ക്കും അറിയാം. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യനാകാൻ 110 കോടിയാണ് രജനികാന്ത് വാങ്ങിയത് എന്നാണ് ഒരു മാധ്യമം പുറത്തു വിട്ട റിപ്പോര്‍ട്ട്.
read also: ചെരുപ്പിട്ട് ദേശീയ പതാക ഉയര്‍ത്തി, നടിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം: മറുപടിയുമായി ശില്പ ഷെട്ടി
സ്ക്രീനില്‍ നായകനെക്കാൾ നിറഞ്ഞാടിയ വര്‍മ്മനാകാൻ വിനായകൻ വാങ്ങിയത് 35 ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. അതിഥി താരമായി, ആകെ അഞ്ചു മിനിറ്റ് മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലും കന്നഡ സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാറും പ്രതിഫലമായി എട്ടു കോടി വാങ്ങിയെന്നാണ് റിപ്പോർട്ട്.
ബോളിവുഡ് താരം ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണൻ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയത്. കാവാലയ്യ എന്ന ഗാനരംഗത്തിനായി തമന്ന 3കോടി വാങ്ങിയപ്പോൾ സംവിധായകൻ നെല്‍സന്റെ പ്രതിഫലം 10 കോടിയായിരുന്നു,
Post Your Comments