നിങ്ങളിൽ പലരും സ്വപ്നം കാണുന്ന ആ വെള്ളിയാഴ്ച എല്ലാവരുടെയും ജീവിതത്തിൽ എത്തുമെന്നും പ്രതീക്ഷ കൈവിടരുതെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമ സ്വപ്നം കണ്ട് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും ആകാൻ കഴിയാതെ പോയ കുറച്ചു ആളുകളെ ഇന്ന് ഞാൻ പരിചയപ്പെട്ടു. ഡിപ്രെഷൻ എന്ന അവസ്ഥയിലൂടെ വരെ കടന്നു പോയവർ. സിനിമയെ പറ്റി വാതോരാതെ സംസാരിച്ച അവരുടെ കണ്ണുകളിൽ ഇടയ്ക്കു വന്ന നനവ് സിനിമ എന്ന സ്വപ്നത്തിന് വേണ്ടിയായിരുന്നു.
ഒരു വാക്ക് തരാം കൂടെയുണ്ടാകും എന്നാൽ കഴിയുന്ന പോലെ. കാരണം നിങ്ങൾ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാം, സ്വപ്നം കാണുന്ന ആ വെള്ളിയാഴ്ച എല്ലാവരുടെയും ജീവിതത്തിൽ എത്തും ധൈര്യമായി ഇരിക്ക് എന്നും അഭിലാഷ് പിള്ള വ്യക്തമാക്കി.
അഭിലാഷിന്റെ കുറിപ്പ് വായിക്കാം
സിനിമ സ്വപ്നം കണ്ട് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും ആകാൻ കഴിയാതെ പോയ കുറച്ചു ആളുകളെ ഇന്ന് ഞാൻ പരിചയപ്പെട്ടു. ഡിപ്രെഷൻ എന്ന അവസ്ഥയിലൂടെ വരെ കടന്നു പോയവർ. സിനിമയെ പറ്റി വാതോരാതെ സംസാരിച്ച അവരുടെ കണ്ണുകളിൽ ഇടയ്ക്കു വന്ന നനവ് സിനിമ എന്ന സ്വപ്നത്തിന് വേണ്ടിയായിരുന്നു.
ആ സ്വപ്നത്തിന് പകരം കൊടുക്കേണ്ടി വന്ന പ്രണയം, പ്രായം, കുടുംബം അങ്ങനെ പലതും പക്ഷെ ഇന്നും അവരുടെ പ്രതീക്ഷ സിനിമയാണ്, സിനിമ മാത്രം.
ഒരു വാക്ക് തരാം കൂടെയുണ്ടാകും എന്നാൽ കഴിയുന്ന പോലെ. കാരണം നിങ്ങൾ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാം, സ്വപ്നം കാണുന്ന ആ വെള്ളിയാഴ്ച എല്ലാവരുടെയും ജീവിതത്തിൽ എത്തും ധൈര്യമായി ഇരിക്ക്.
Post Your Comments