ഒരു കാരണവരുണ്ടെന്ന ഊറ്റത്തില്‍ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം പ്രിയ ഗുരു ലെനിൻ സാറിന്റെ അകാല വിയോഗത്തോടെ തകര്‍ന്നടിഞ്ഞുവെന്നും ഇപ്പോൾ ‘ജയിലര്‍’ സിനിമക്ക് മുൻപില്‍ തന്റെ സിനിമ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്നും തുറന്നു പറഞ്ഞ് നടനും സഹനിര്‍മാതാവുമായ സാഗര്‍. ‘ജലധാര പമ്പ് സെറ്റ്’ എന്ന ചിത്രം തനിക്ക് പ്രത്യാശയുടെ ഒരു തിരി വെട്ടമായിരുന്നെന്നും, നിങ്ങളെങ്കിലും ഒന്ന് തിയേറ്ററില്‍ കയറി കണ്ടാല്‍ ഈ ചിത്രം ഓടുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സാഗര്‍ പറയുന്നു.
read also: ഇതു കേട്ടതും ശ്രീനി ചാടി എഴുന്നേറ്റു ഇരുന്ന കസേര എടുത്തു ഒറ്റയടി: സംഭവം വെളിപ്പെടുത്തി മുകേഷ്
സാഗറിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ്ണരൂപം
രണ്ടുവര്‍ഷമായി ഈ സിനിമയല്ലാതെ വേറൊന്നും മനസ്സില്‍ ഇല്ലായിരുന്നു. 15 വര്‍ഷത്തെ കഷ്ട്ടപ്പാടിനു ഒരു ആശ്വാസം ആകും എന്ന് കരുതിയ സിനിമയാണ് ‘ജലധാര പമ്പ് സെറ്റ്’. ‘നീ രക്ഷപ്പെടുമെടാ’ എന്ന വാക്കായിരുന്നു എൻ്റെ ശ്വാസവും വിശ്വാസവും. അതിനെ ധ്യാനിച്ചാണ് കടന്നു പോയ 15 വര്‍ഷവും ഓരോ ചുവടും വച്ചത്. എനിയ്ക്കും ഒരു കാരണവരുണ്ടെന്ന ഊറ്റത്തില്‍ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അന്ന് പ്രിയ ഗുരു ലെനിൻ സാറിന്റെ അകാല വിയോഗത്തോടെ തകര്‍ന്നടിഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നോട്ടുവെച്ച അടികള്‍ അതിലും വേഗത്തില്‍ പലപ്പോഴും തിരിച്ചുവെയ്ക്കേണ്ടിവന്നു.
അഭിനയിച്ച സിനിമകള്‍ പലതും പെട്ടിയിലായി. പുറത്തു വന്നവയൊന്നും ഞാനെന്ന നടനെ തിരിച്ചറിഞ്ഞില്ല. അപമാനം, കളിയാക്കല്‍, ചോദ്യങ്ങള്‍, ഒപ്പം വളര്‍ന്നവര്‍ പോലും കണ്ടെന്നു നടിച്ചില്ല. പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങള്‍ക്ക് മുൻപില്‍ മണിക്കൂറുകളോളം പരിദേവനങ്ങളര്‍പ്പിച്ചു. ഒടുവില്‍ പ്രത്യാശയുടെ ഒരു തിരി വെട്ടം. ‘ജലധാര പമ്പ് സെറ്റ് സിൻസ് 1962′. തളര്‍ന്നു തുടങ്ങുന്നു. നല്ല പ്രായത്തില്‍ സിനിമയില്‍ എത്തി. ഇപ്പോള്‍ നരവീണു തുടങ്ങിയപ്പോഴാണ് ഒരു മുഴുനീളൻ കഥാപാത്രം ചെയ്തതും അതു തിയേറ്ററില്‍ എത്തിയതും. ഒരു നടൻ അല്ലെങ്കില്‍ ഒരു കലാകാരൻ എന്ന രീതിയില്‍ നമുക്ക് സന്തോഷം തരുന്നത് നമ്മള്‍ ചെയ്ത സിനിമ ആളുകള്‍ കാണുമ്ബോഴും അതിന്റെ അഭിപ്രായം പറയുന്നത് കേള്‍ക്കുമ്പോഴുമാണ്… അതിനു വേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ.? അതോ ഇനിയും അറിയപ്പെടാത്ത ഒരു നടനായി നില്‍ക്കാനാവും എന്റെ യോഗം.’ ജലധാര പമ്പ് സെറ്റ് സിൻസ് 1962′ നിങ്ങളെങ്കിലും ഒന്ന് തിയേറ്ററില്‍ കയറി കണ്ടാല്‍ ഈ ചിത്രം ഓടും
Post Your Comments