ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ചോറ്റാനിക്കര അമ്മ തന്നതാണെന്ന് പ്രശസ്ത നടി നേഹ സക്സേന. തന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും അമ്മയോട് കടപ്പെട്ടിരിക്കുന്നുവെന്നും താരം.
കസബ എന്ന ചിത്രത്തിലൂടെയാണ് പഞ്ചാബി താരമായ നേഹയെ മലയാളികൾക്ക് പരിചയം. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രവും ശ്രദ്ധനേടിയിരുന്നു. താൻ ജീവിതത്തിൽ നേരിട്ട കഷ്ട്ടപ്പാടുകളെക്കുറിച്ചും വിഷമങ്ങളെക്കുറിച്ചും പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള താരം കൂടിയാണ് നേഹ. തന്റെ അമ്മ തന്നെ ഗർഭിണി ആയിരിക്കുമ്പോഴാണ് തന്റെ പിതാവിനെ നഷ്ടപ്പെട്ടത്. അന്ന് മുതൽ ജീവിതം ദുരിതത്തിലായിരുന്നുവെന്നും അമ്മ കഷ്ട്ടപ്പെട്ടാണ് തന്നെ വളർത്തിയതെന്നും നടി പറഞ്ഞു.
കന്നഡയിലും തെലുങ്കിലും തുളുവിലുമെല്ലാം ഏതാനും ചിത്രങ്ങളിൽ ചെയ്ത ശേഷമാണ് മലയാളത്തിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി ഒരു തവണ കേരളത്തിലേക്ക് എത്തിയപ്പോൾ ചോറ്റാനിക്കര അമ്മയുടെ നടയിൽ പോയി തൊഴാൻ ഭാഗ്യം ലഭിച്ചു. അന്ന് അമ്മയോട് പ്രാർഥിച്ചു, മലയാളത്തിൽഒരു വേഷം ചെയ്യാൻ സാധിക്കണേ എന്ന്. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കസബ സിനമയിൽ ജോയിൻ ചെയ്യാൻ വിളി വന്നെന്നും താരം പറഞ്ഞു. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹമായാണ് കാണുന്നത്. ജീവിതത്തിൽ എന്തെങ്കിലും ആയി തീരുവാൻ സാധിച്ചെങ്കിൽ അത് ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹമാണെന്നും കേരളത്തിലെ ഒട്ടുമിക്ക എല്ലാ അമ്പലങ്ങളിലും പോകാൻ സാധിച്ചിട്ടുണ്ടെന്നും നേഹ സക്സേന പറഞ്ഞു.
Post Your Comments