അടുത്തിടെ പുറത്തിറങ്ങിയ പുത്തൻ ചിത്രമാണ് രജനിയുടെ ജയിലർ. രമ്യാ കൃഷ്ണനും മോഹൻലാലുമെല്ലാം അഭിനയിച്ച ചിത്രത്തിന് വൻ വരവൽപ്പാണ് ലഭിച്ചത്.
നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ജയിലർ അടുത്തിടെ ധ്യാൻ ശ്രീനിവാസന്റെ ചിത്രത്തിനും ജയിലറെന്ന പേരാണ് എന്ന വിഷയത്തിൽ ഏറെ പഴികേട്ടിരുന്നു. സംവിധായകനായ സക്കീർ മഠത്തിലാണ് ജയിലറെന്ന ചിത്രം ആദ്യം രജിസ്റ്റർ ചെയ്തത് തങ്ങളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. രജനീകാന്ത് ചിത്രത്തിനൊപ്പം ഓഗസ്റ്റ് 10 ന് തന്നെ ധ്യാൻ ചിത്രവും റിലീസ് ചെയ്യുമെന്നാണ് ആദ്യം അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നത്. രണ്ട് ജയിലർ ചിത്രങ്ങളും ഒരു ദിവസം റിലീസ് ചെയ്യുക എന്ന തീരുമാനത്തിൽ നിന്ന് എന്തുകൊണ്ട് മാറിയെന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ.
അച്ഛനാണ് പറഞ്ഞത്, നിനക്ക് ഇനിയും ഒരുപാട് സിനിമകൾ ചെയ്യാമല്ലോ, രജനീകാന്ത് പാവമാണ്, അദ്ദേഹത്തെ ഇപ്പോൾ വിട്ടേക്കെന്ന് പറഞ്ഞുവെന്നും തമാശയോടെ ധ്യാൻ പറഞ്ഞു. 1950 കളിലെ കാലഘട്ടമാണ് തന്റെ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ഇത്തരം ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ധ്യാൻ പറഞ്ഞു. അതേ സമയം രജനീകാന്ത് ചിത്രം ജയിലറിന് വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത്.
Post Your Comments