ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. സന്തോഷ വാർത്ത പങ്കിട്ടതും താരം തന്നെയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളും താരം തന്റെ ആരാധകർക്കായി പങ്കുവച്ചു.
അക്ഷയ് കുമാറിനെതിരെ നിരന്തരം ഉയർന്ന പരിഹാസങ്ങളിൽ ഒന്നായിരുന്നു, ഇന്ത്യൻ പൗരത്വം ഇല്ലായിരുന്നു എന്നത്. ഏതാനും നാളുകൾ മുൻപ് താൻ ഇന്ത്യൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്നുവെന്നും അതിനായുള്ള ശ്രമങ്ങളിലാണെന്നും തുറന്ന് പറഞ്ഞിരുന്നു. തന്റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് ഇതെന്നും സൂപ്പർ താരം വെളിപ്പെടുത്തിയിരുന്നു. ഒരു ദീർഘകാല സ്വപ്നത്തിന് പിന്നാലെ പോകുകയാണെന്ന താരത്തിന്റെ ആഗ്രഹമാണ് സഫലമായിരിക്കുന്നത്.
ഇത്രയും സന്തോഷിച്ച നിമിഷങ്ങൾ തന്റെ ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടില്ലെന്നും നടൻ വ്യക്തമാക്കി. മുൻ കാലങ്ങളിൽ താൻ നേരിട്ട പരിഹാസങ്ങൾക്ക് ഇത് മറുപടിയാണെന്നും നടൻ പറഞ്ഞു. ഇന്ത്യയിലാണ് ജീവിക്കുന്നത്, ടാക്സ് നൽകുന്നതും ഈ രാജ്യത്തിനാണ്. ഇന്ത്യൻ എന്ന് അറിയപ്പെടുന്നതിൽ ഏറെ സന്തോഷിക്കുന്ന തനിക്ക് ഇതിൽപരം സന്തോഷം മറ്റൊന്നും ഇല്ലെന്നും നടൻ പറഞ്ഞു. താരത്തിന്റെ നേട്ടത്തിൽ സന്തോഷിക്കുകയാണ് ആരാധകരും. നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് ഭൂരിപക്ഷം ആരാധകരും കമന്റുകൾ ചെയ്തിരിക്കുന്നത്.
Post Your Comments