CinemaLatest News

ജയിലിൽ ഒരുപാട് തവണ കക്കൂസ് കഴുകിയിരുന്നു, ഒരു ജോലിയും ചെറുതല്ലെന്ന് സൽമാൻ ഖാൻ

തുറന്ന് പറഞ്ഞതിനെയാണ് സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്

ജയിലിലായിരുന്നപ്പോൾ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ടെന്ന് നടൻ സൽമാൻ ഖാൻ. പല ജോലികളും ചെയ്തിരുന്നതായും എല്ലാ ജോലിക്കും അതിന്റെ മഹത്വം ഉണ്ടെന്നും താരം പറഞ്ഞു. ബി​ഗ്ബോസ് ഒടിടി ഫിനാലെക്കിടെയാണ് സൽമാൻ ഇക്കാര്യങ്ങൾ സംസാരിച്ചത്. ബി​ഗ്ബോസിൽ ആരെങ്കിലും വീട്ടുജോലികൾ ചെയ്തിട്ടുണ്ടെങ്കിൽ അത് പൂജാ ഭട്ടും ബേബികയും ആണെന്നും താരം വ്യക്തമാക്കി.

ബി​ഗ്ബോസിന്റെ 17 എപ്പിസോഡുകളിൽ ഇത്രയും വൃത്തിയുള്ള ബാത്റൂം ഉണ്ടായിട്ടില്ലെന്നും സൽമാൻ വ്യക്തമാക്കി. അത്ര മനോഹരമായിട്ടാണവർ ആ ജോലി ചെയ്തത്. ഇത്രയും നാളിനിടയിലെ ബി​ഗ്ബോസിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താരം വ്യക്താക്കി. ഫിനാലെയിൽ ബി​ഗ്ബോസിലെ പകുതി പണികളും ചെയ്തത് പൂജ ഭട്ടാണെന്നും നടൻ. വളരെ സന്തോഷമുള്ള കാര്യമായിരുന്നു അത്.

ജയിലിൽ കിടന്ന നാളുകൾ ഇടക്ക് ഓർക്കാറുണ്ട്, പലപ്പോഴും പല ജോലികളും ചെയ്യേണ്ടി വന്നിരുന്നു, കക്കൂസ് കഴുകിയിരുന്നു. ചെയ്യുന്ന ജോലികൾക്കെല്ലാം അതിന്റേതായ മഹത്വം ഉണ്ടെന്ന് തിരിച്ചറിയാനായി അത് തന്നെ സഹായിച്ചെന്നാണ് നടൻ പറഞ്ഞത്. കക്കൂസ് വൃത്തിയാക്കേണ്ടി വന്നതിലോ, അത് തുറന്ന് പറയുന്നതിലോ നാണക്കേട് തോന്നുന്നില്ലെന്നും സൂപ്പർ താരം പറഞ്ഞു. ഈ ലോകത്ത് പലതരം ജോലികൾ ചെയ്ത് ജീവിക്കുന്നവരുണ്ട്. എല്ലാ ജോലികൾക്കും ഒരു മാന്യത ഉണ്ട്, അവയെ നമ്മൾ ബഹുമാനിക്കണമെന്നും താരം ഉപദേശിച്ചു. ബോളിവുഡ് സൂപ്പർ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ലോകം അറിയുന്ന നടനായിട്ടും ഇത്തരം ജോലിയെ വില കുറച്ച് കാണാതെ തുറന്ന് പറഞ്ഞതിനെയാണ് സോഷ്യൽ മീഡിയ പ്രശംസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button