GeneralKollywoodLatest NewsNEWSWOODs

ഞാൻ മരിച്ചിട്ടില്ല, അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല: വിവാദ കുറിപ്പുമായി നടൻ പ്രകാശ് രാജ്

ഓരോ വീടും ശ്മശാനമാകുമ്പോള്‍, നിങ്ങള്‍ക്ക് പതാക ഉയര്‍ത്താൻ കഴിയുമോ?

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോൾ, രാജ്യം കത്തുമ്പോൾ തനിക്ക് ഈ ആഘോഷത്തില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് കുറിച്ചു.

read also: വില്ലന്റെ മുന്‍പില്‍ ചുവടുവെച്ച ഡാന്‍സര്‍ ഗുണ്ട: ജയിലറുടെ വിജയം ആഘോഷിക്കാൻ രമേശ് ഇല്ല

പ്രകാശ് രാജിൻ്റെ കുറിപ്പിൻ്റെ പൂര്‍ണ്ണരൂപം

ക്ഷമിക്കണം, നിങ്ങളുടെ ആഘോഷങ്ങളില്‍ എനിക്ക് പങ്കുചേരാൻ കഴിയില്ല.
വീടുകളില്‍ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവര്‍ കാത്തിരിക്കുമ്പോള്‍,
കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്ബോള്‍
എനിക്ക് നിങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാൻ കഴിയില്ല. ഓരോ വീടും ശ്മശാനമാകുമ്പോള്‍, നിങ്ങള്‍ക്ക് പതാക ഉയര്‍ത്താൻ കഴിയുമോ? ബുള്‍ഡോസറുകള്‍ ദേശഭക്തി ഉണര്‍ത്തുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക. ക്ഷമിക്കണം, മരിച്ചു കിടക്കുന്ന ഒരാള്‍ക്ക് മാത്രമേ ഒരു കൊലപാതകിയുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല.

shortlink

Related Articles

Post Your Comments


Back to top button