മലയാളത്തിന്റെ പ്രിയതാരമാണ് ഹണി റോസ്. ഉദ്ഘാടന താരമെന്നാണ് ട്രോളുകളിൽ ഹണിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ അത്തരം ട്രോളുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.
read also: ദ കശ്മീർ ഫയൽസിന് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദ വാക്‌സിൻ വാർ’: റിലീസിന് ഒരുങ്ങുന്നു
‘രസകരമായ ഇത്തരം ട്രോളുകളൊക്കെ അതേ രസത്തിലേ ഞാനും എടുത്തിട്ടുള്ളൂ. ‘ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്’ എന്ന്…ഇതേപോലെയുള്ള രസകരമായ ട്രോളുകൾ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. പക്ഷേ ഇതിന്റെ ടോണും ഭാഷയുമൊക്കെ മാറുമ്പോഴാണ് അത് നമ്മളെ ബാധിക്കുന്നത്. അങ്ങനെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. പറയുന്നവര്‍ പറയട്ടെ, നമ്മുടെ ജോലിയും മറ്റുമായി മുന്നോട്ട് പോവുക എന്നേയുള്ളൂ. നൂറ് മെസേജില്‍ പത്തെണ്ണമാകും ഇത്തരത്തിലുള്ളത്. ബാക്കിയുള്ള തൊണ്ണൂറ് മെസേജിന് മാത്രം പ്രാധാന്യം കൊടുത്താല്‍ പ്രശ്‌നം തീര്‍ന്നു’- ഹണി റോസ് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Leave a Comment