CinemaLatest News

മകൾക്ക് ഓട്ടിസമാണ്, അവളാദ്യമായി കണ്ട സിനിമയിലെ അയ്യപ്പസ്വാമിയും കുട്ടികളുമാണിത്; കുറിപ്പ് പങ്കുവച്ച് ഉണ്ണിമുകുന്ദൻ

പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്

സന്തോഷകരമായ കുറിപ്പ് പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. ഓട്ടിസമുള്ള ഒരു കുഞ്ഞ് ആദ്യമായി കണ്ട ചിത്രം മാളികപ്പുറമാണ്. അന്ന് മനസിൽ പതിഞ്ഞ അവളാദ്യമായി കണ്ട സിനിമയിലെ അയ്യപ്പസ്വാമിയും കുട്ടികളുമാണ് വരയിലൂടെ പുനരാവിഷ്കരിച്ചിരിക്കുന്നത് എന്നാണ് കുറിപ്പ് പങ്കുവച്ച അമ്മ ഉമ രാജീവ് പറയുന്നത്. മാത്രമല്ല ആ പോസ്റ്റ് ഒന്ന് ഷെയർ ചെയ്താൽ തന്റെ മകൾക്ക് ഒരുപാട് സന്തോഷമാകുമെന്നും കുറിപ്പിൽ പറഞ്ഞിട്ടുണ്ട്.

ഈ കുറിപ്പ് പങ്കുവച്ച ഉണ്ണിമുകുന്ദനെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ഒരു പക്ഷെ ഇന്ന് ഈ ലോകം കണ്ട ഏറ്റവും മനോഹരമായ ചിത്രം ഇതുതന്നെയാവും.

ഇതിനേക്കാൾ അമൂല്യമായതൊന്നും മാളികപ്പുറം എന്ന ചലച്ചിത്രകാവ്യത്തിനും അതിനോട് ചേർന്നവർക്കും ലഭിക്കാനുമില്ല, തരം തിരിച്ച് കിട്ടുന്ന അവാർഡുകളെക്കാൾ എത്രയോ അമൂല്യമാണ്..ഇതുപോലെ ഉള്ള കുഞ്ഞു കുഞ്ഞു അവാർഡുകൾ, ചേട്ടന് life ഇല്‍ കിട്ടിയ ഏറ്റവും വലിയ അവാർഡ് ഇതാണ് ചേട്ടാ, ഇതിൽ കൂടുതൽ എന്ത് അംഗീകാരം ആണ് വേണ്ടത് എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.

പങ്കുവച്ച കുറിപ്പ് വായിക്കാം

 

ഇന്നത്തെ പ്രഭാതം തുടങ്ങിയത് തന്നെ വളരെ സന്തോഷത്തോടെയാണ്. എന്റെ മകൾക്ക് ഓട്ടിസം എന്ന അവസ്ഥയുണ്ട്, ഇപ്പോൾ അവൾ അതിൽ നിന്നും ഏകദേശം പുറത്തു വന്നിരിക്കുന്നു.

അവൾ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ഇന്ന് രാവിലെ ഞാൻ അവളോട് അയ്യപ്പ സ്വാമിയുടെ ചിത്രം വരയ്ക്കാൻ പറഞ്ഞു.. അപ്പോൾ അവൾ വരച്ച ചിത്രമാണ് താഴെയുള്ളത്. അവളുടെ മനസ്സിലുള്ള അയ്യപ്പസ്വാമിയും കുട്ടികളും.

എന്റെ അനഘ ആദ്യമായി തിയേറ്ററിൽ വന്നിരുന്നു കണ്ട സിനിമയും മാളികപ്പുറമാണ്.. ഒത്തിരി ഒത്തിരി സന്തോഷം തോന്നി മനസിന്. കഴിയുമെങ്കിൽ ഇതൊന്ന് ഷെയർ ചെയ്യാമോ.. ഉണ്ണിമുകുന്ദൻ ഏത് വിധേനയും ഇത് കാണാൻ ഇടയായാൽ എന്റെ കുഞ്ഞിന് കിട്ടുന്ന ഒരു സമ്മാനമാകും ഇത്.

shortlink

Related Articles

Post Your Comments


Back to top button