തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ് രജനികാന്ത് ചിത്രം ജയിലർ. മുത്തുവേൽ പാണ്ഢ്യനും വർമ്മനും നിറഞ്ഞാടിയ ജയിലറെക്കുറിച്ച് ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു.
ശ്രീനിഷ് എൽ പ്രഭു പങ്കുവച്ച കുറിപ്പ് പൂർണ്ണ രൂപം
സ്ഥിരം രജനി സ്റ്റൈൽ വിട്ട് പിടിച്ചു കൊണ്ടുള്ള നെൽസണിന്റെ ധീരമായ അവതരണവും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും അതാണ് ഈ മെഗാ മാസിന്റെ ചേരുവ. മുത്തച്ഛനായും അച്ഛനായും ഭർത്താവായും ഉള്ള കുറേ സൗമ്യമായ സ്നേഹാർദ്രമായ നിമിഷങ്ങളിൽ രജനികാന്തിലെ നടനെ ഉപയോഗിച്ച് ,ഒരു കുടുംബ ചിത്രം പോലെ തോന്നിപ്പിച്ചു കൊണ്ട് പതിയെ പതിയെ ‘മെഗാ മാസ്’ ശൈലിയിൽ പടം കത്തി കയറുമ്പോൾ ഇന്റർവൽ പോലും വേണ്ടിയിരുന്നില്ല എന്ന് തോന്നി പോകും…
സദ്യ വിളമ്പുമ്പോൾ ഓരോ വിഭവം വിളമ്പുന്നതിനു ഒരു ക്രമം ഉണ്ട്..അത് പോലെയാണ് ഇതിലെ ഓരോ കഥാപാത്രവും വരുന്നത്…അനിവാര്യമായ സമയത്ത് ഓരോ വരവ് ? നെൽസണിന്റെ ക്യാരക്റ്റർ പ്ലെയിസ്സ്മെന്റ് ക്രാഫ്റ്റ് കൈയടി അർഹിക്കുന്നു..
ഒരു പക്കാ രജനി വിളയാട്ടം ആണ് പടം എങ്കിലും പൂരത്തിന്നുള്ള ഗജകേസരികൾ എഴുന്നള്ളും പോലെ ആയിരുന്നു ,കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്റെയും,ജാക്കി ഷ്റോഫിന്റെയും,നമ്മുടെ ലാലേട്ടന്റെയും ഇൻട്രോ.. ലാലേട്ടനെ അടുത്തിടെ ഒന്നും ഇങ്ങനെ മെഗാമാസ്സ് സ്ക്രീൻപ്രസൻസിൽ കണ്ടിട്ടില്ല…
ലാലേട്ടന്റെ സിഗാർ കത്തിച്ചുകൊണ്ടുള്ള വരവും അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ചേരുമ്പോൾ എഴുന്നേറ്റ് നിന്നു ലാലേട്ടാ എന്ന് വിളിച്ചു കൈയടിച്ചു പോകും .ലാലേട്ടന്റെ കോസ്റ്റും ഡിസൈനർ ജിഷാദ് ഷംസുദീൻ പ്രത്യേക പ്രശംസ അർഹിക്കുന്നു, ഇത്രമേൽ സ്റ്റൈലിഷ് ആയി ലാലേട്ടനെ അടുത്തിടെ ഒന്നും കണ്ടിട്ടില്ല..ജിഷാദ് തകർത്തു തിമിർത്തു. .
വിനായകന്റെ പ്രകടനം സാധാരണ പോലെ ഗംഭീരം ? ,കൊടൂര വില്ലൻ വേഷം ആണെങ്കിലും അതിനും നായക പരിവേഷം ആണ്…വിനായകന്റെ പേരിലെ ‘നായകൻ’ ആണ് ചിത്രത്തിൽ കണ്ടത്…മലയാളികളൾക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങൾ ,
Vinayakan വാഴ്ക ..ഒരു ഹോളിവുഡ് സിനിമയിലെ അതിമാനുഷിക നായകനെ പോലും നിഷപ്രഭം ആക്കാൻ ഉള്ള തീ..വിനായകന്റെ കണ്ണുകളിൽ ഉണ്ട്…. ഒരു ഹോളിവുഡ് ചിത്രം വിനായകനെ തേടി എത്തട്ടെ.. എത്തണേ എന്ന് പ്രാർത്ഥിക്കുന്നു..
എല്ലാ മേഖലയിലും സാങ്കേതിക മികവു പുലർത്തുന്ന ചിത്രത്തിന്റെ ,ക്യാമറാ മാൻ വിജയ കാർത്തിക് കണ്ണൻ പ്രത്യേക പ്രശംസ അർഹിക്കുന്നു…ചില ഷോട്ടുകൾ ( ഉദാ: രജനി അണ്ണന്റെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്ന ക്ലോസ് അപ് ഷോട്ട് …)
പടം കണ്ട് ഇറങ്ങുന്നവരിൽ കളവിന്റെ കറപറ്റാത്ത ,തിന്മക്ക് എതിരെ ഏത് അറ്റവും പോകുന്ന മാതൃകയായ മുത്തുവേൽ പാണ്ഡ്യൻ എന്ന രജനി കഥാപാത്രവും ,അനിരുദ്ധിന്റെ ടൈഗർ കാ ഹുക്കും തീം മ്യൂസിക്കും കൂടെ ഉണ്ടാവും എന്നത് ഉറപ്പ്.. പടം ഗംഭീര മാസ് ആണ്.
കൂടുതൽ വിശദാംശങ്ങൾ എഴുതുന്നത്, സിനിമാ കാണാൻ പോകാനിരിക്കുന്നവർക്ക് ആസ്വാദന പുതുമ നഷ്ടപെടുത്തും എന്നത് കൊണ്ട് എഴുതുന്നില്ല?
Post Your Comments