സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന നെൽസൺ ചിത്രമാണ് ജയിലർ. രജനിയും മോഹൻലാലും തമന്നയുമെല്ലാം ഒന്നിച്ച ചിത്രം സൂപ്പർഹിറ്റായി കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഓടുകയാണ്.
മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്. ബീസ്റ്റ് എന്ന പരാജയപ്പെട്ട ചിത്രത്തിന് ശേഷം സംവിധായകൻ നെൽസന്റെ മടങ്ങിവരവ് കൂടെയായിരുന്നു ജയിലർ എന്ന ചിത്രത്തിലൂടെ സംഭവിച്ചത്. ലോകമെമ്പാടും നിറഞ്ഞ സദസ്സിലാണ് ജയിലർ പ്രദർശിപ്പിക്കുന്നത്. മുത്തുവേൽ പാണ്ഡ്യനായി രജനീകാന്തും, ശിവരാജ് കുമാറും മോഹൻലാലുമെത്തിയതോടെ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. മലയാളി താരം വിനായകനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്.
ജയിലർ തരംഗമാകുമ്പോൾ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും സിനിമ കണ്ടിരിക്കുകയാണ്, തന്റെ സിനിമ കണ്ടതിനും പ്രോത്സാഹനം തന്നതിനും, നല്ല വാക്കുകൾക്കും ഒരുപാട് നന്ദിയുണ്ടെന്ന് നെൽസണും അറിയിച്ചു. മുഖ്യമന്ത്രിയുടെ നല്ല വാക്കുകൾ തനിക്കും ആരാധകർക്കും ഏറെ ഊർജം പകരുന്നതാണെന്നും താരം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനൊപ്പമുള്ള ചിത്രങ്ങളും നെൽസൺ പങ്കുവച്ചിട്ടുണ്ട്. ബീസ്റ്റ് പരാജയപ്പെട്ടിരുന്നുവെങ്കിലും വിജയ് ജയിലർ കണ്ടശേഷം തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് നെൽസൺ പറഞ്ഞു.
Post Your Comments