ടൈറ്റാനിക്കിൽ റോസ് ധരിച്ച ഓവർകോട്ട് ലേലത്തിന്; ചോദിക്കുന്നത് ഞെട്ടിക്കുന്ന വില

മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഇതുവഴി ഇവർ നേടി

ലോക സിനിമയിലെ തന്നെ ഏറ്റവും സുന്ദരമായ പ്രണയം പറഞ്ഞ ചിത്രമാണ് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന ചിത്രം. ജാക്കും റോസും അവരുടെ പ്രണയവും   ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ കാമറൂൺ മനോഹരമായി പറഞ്ഞ് വച്ചിരുന്നു.

ലിയനാർഡോ ഡികാപ്രിയോയും കേറ്റ് വിന്സ്ലെറ്റുമാണ് ചിത്രത്തിൽ നായക – നായികൻമാരായെത്തിയത്. ആചിത്രത്തിൽ നായിക കേറ്റ് വിന്സ്ലെറ്റ് ധരിച്ച ഒരു കോട്ടും അതിന്റ വിലയുമാണ് ആരാധകരെ ഞെട്ടിക്കുന്നത്. ചിത്രത്തിലെ കോസ്റ്റൂംസ് എല്ലാം തന്നെ വൻജനപ്രീതി ആർജിച്ചവയായിരുന്നു. ഡെബോറ ലിൻസ്കോട്ടാണ് ചിത്രത്തിൽ വസ്ത്രാലങ്കാരം നടത്തിയത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം ഇതുവഴി ഇവർ നേടിയിരുന്നു.

ബോട്ട് മുങ്ങുന്ന സമയത്ത് നടി കേറ്റ് വിന്സ്ലെറ്റ് ധരിച്ച കോട്ടുകളാണ് വിൽപ്പനക്ക് എത്തിച്ചിരിക്കുന്നത്. ചിത്രത്തിലെ നടിയുടെ വസ്ത്രങ്ങൾ ലോക ശ്രദ്ധ നേടിയിരുന്നവയാണ്. കൈകൾ ബന്ധിക്കപ്പെട്ട ജാക്കിനെ കേറ്റ് വിന്സ്ലെറ്റ് രക്ഷിക്കാൻ പോയപ്പോൾ സംഭവിച്ച  വസ്ത്രത്തിലെ പാടുകളെല്ലാം നിലനിർത്തിയാണ് വസ്ത്രം ലേലത്തിനെത്തുന്നത്. സെപ്റ്റംബർ 13 ന് ഓൺലൈനായി വസ്ത്രം ലേലം ചെയ്യാനാണ് തീരുമാനം. ( 2,820,553 രൂപയാണ്  )  നടിയുടെ കോട്ടിന്റെ വിലയായി കണക്കാക്കിയിട്ടുള്ളത്.

 

 

 

Share
Leave a Comment