താരതമ്യേന കുറഞ്ഞ ചിലവിൽ വലിയ താരങ്ങളല്ലാത്തവരെക്കൊണ്ടുവന്നു നമ്മുടെ വീട്ടിലെ വിഷയങ്ങളെ “ഒരു തോക്ക് ഇവിടെകിടന്നു കിട്ടിയിട്ടുണ്ട്. നിങ്ങടെ ആരുടെയെങ്കിലും ആണോ ” എന്ന് ചോദിക്കുന്ന തരത്തിൽ സമീപിക്കുവാൻ മലയാളിയെ പഠിപ്പിച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആയിരുന്നു അന്തരിച്ച മലയാള സംവിധായകൻ സിദ്ദിഖെന്ന് എഴുത്ത്കാരിയും ദളിത് ആക്ടിവിസ്റ്റുമായ മൃദുലാ എസ് ദേവി.
കുറിപ്പ് വായിക്കാം
കണ്ണീർകായലിലേതോ കടലാസ് തോണിയിൽ ആവുമ്പോഴും നമ്മൾക്കായ് ചിരി വിരുന്ന് ഒരുക്കിക്കൊണ്ടിരുന്ന സിദ്ധിഖ് യാത്രയായി.
രണ്ടു പേർ സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ആയപ്പോൾ അവർക്കായി അതിമാനുഷ കഥാപാത്രങ്ങൾ ഒരുങ്ങിയപ്പോൾ താരതമ്യേന കുറഞ്ഞ ചിലവിൽ വലിയ താരങ്ങളല്ലാത്തവരെക്കൊണ്ടുവന്നു നമ്മുടെ വീട്ടിലെ വിഷയങ്ങളെ “ഒരു തോക്ക് ഇവിടെകിടന്നു കിട്ടിയിട്ടുണ്ട്. നിങ്ങടെ ആരുടെയെങ്കിലും ആണോ ” എന്ന് ചോദിക്കുന്ന തരത്തിൽ സമീപിക്കുവാൻ മലയാളിയെ പഠിപ്പിച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ആയിരുന്നു സിദ്ധിഖ്.
ഇന്ത്യൻ സിനിമയുടെ ശുദ്ധ കോമഡി ഹബ് ആയി മോളിവുഡ് രൂപാന്തരപ്പെടുവാൻ സിദ്ധിഖ് കൊടുത്ത സംഭാവനകൾ വലുതാണ്.കോഴിക്കോടൻ ഭാഷയുമായി മാമുക്കോയ, തൃശൂർ ഭാഷയുമായി ഇന്നസെന്റ് ഒക്കെ പലമയുടെ വേഷങ്ങൾ ആടിത്തകർത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായതിനു പിന്നിൽ ഒരു റാംജി റാവ് സ്പീക്കിങ് ഉണ്ട്. അങ്ങനെ എത്രയോ ചിത്രങ്ങൾ, അരമണിക്കൂർ നേരത്തെ അദ്ദേഹം പോയി, അതിനും അര മണിക്കൂർ നേരത്തെ നമ്മൾ അദ്ദേഹത്തെയും യാത്രയാക്കി എന്നാണ് മൃദുല ദേവി കുറിച്ചത്.
Post Your Comments