CinemaLatest News

സ്ത്രീകൾക്ക് ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദം വേണോ?, ഇഷ്ടമുള്ളത് ഞാൻ ധരിക്കും: വിമർശിച്ച് നീന ​ഗുപ്ത

സഭ്യതയുടെ പരിധികൾ ലംഘിച്ച വിമർശനം തന്നെ നടുക്കി

ധരിച്ച വസ്ത്രത്തിന്റെ പേരിൽ പഴികേട്ട ബോളിവുഡ് താരം നീന പ്രതികരണവുമായി രം​ഗത്ത്. തനിക്ക് ലഭിച്ച മോശം കമന്റുകൾക്ക് ആരാധകർ തന്നെ ശക്തമായി മറുപടി നൽകിയതിൽ സന്തോഷമുണ്ടെന്നും നടി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഒടിടി ചിത്രമായ ട്രയൽ പിരീഡിന്റെ വിജയാഘോഷങ്ങൾക്ക് എത്തിയ നടി നീനയുടെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞ് പോയെന്ന് പറഞ്ഞ് പലരും താരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്. സോഷ്യൽ മീഡിയയിലടക്കം സഭ്യതയുടെ പരിധികൾ ലംഘിച്ച വിമർശനം തന്നെ നടുക്കിയെന്നും നടി പറഞ്ഞു.

പരിഹാസവും വിമർശനങ്ങളും ആകാം, അശ്ലീലപരമായും സഭ്യതയില്ലാത്തതുമായ വാക്കുകൾ എങ്ങനെ ഒരു സ്ത്രീക്ക് നേരെ ഉയർത്താൻ പലർക്കും സാധിക്കുന്നു എന്നോർത്ത് അതിശയിക്കുന്നുവെന്നും താരം. ഇറക്കം കുറഞ്ഞ ഈ വസ്ത്രം ഇട്ട് നടക്കാൻ നാണമില്ലേ, എന്ന് തുടങ്ങിയ സദാചാരത്തിന്റെ സകല കാര്യങ്ങളും കമന്റുകളായി തന്റെ ചിത്രങ്ങളുടെ കൂടെ എഴുതിയിരുന്നുവെന്നും നീന. ഒരു വ്യക്തി എന്ത് ധരിക്കണം, ഏത് ധരിക്കണം, എവിടെയെല്ലാം പോകണം എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാ​ഗമാണെന്നും മറ്റാർക്കും അതിൽ ഇടപെടാൻ അവകാശമില്ലെന്നും നീന പ്രതികരിച്ചു. ബോൾഡായ നടിയുടെ മറുപടി അങ്ങേയറ്റം സ്വാ​ഗതാർഹമാണെന്നും ഇത്തരക്കാർ മറുപടി അർഹിക്കുന്നില്ലെന്നുമാണ് നടിയുടെ ഒരുകൂട്ടം ആരാധകർ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button