CinemaLatest News

” ഉമ്മൻ ചാണ്ടി ചത്തു” എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണവർ ​വാസുവേട്ടാ: ഹരീഷ് പേരടി

പശ്ചിമഘട്ടത്തിൽ എട്ടുപേരെ വെടിവച്ചുകൊന്നു, ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല

മനുഷ്യാവകാശ പ്രവർത്തകനായ ​​ഗ്രോ വാസുവിന്റെ റിമാൻഡ് നീട്ടിയതിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി. 2016 ൽ നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് അന്യായമായി സംഘം ചേർന്നതിനും മാർ​ഗതടസ്സം സൃഷ്ട്ടിച്ചതിനുമാണ് ​ഗ്രോ വാസുവിനെതിരെ കേസെടുത്തത്.

‘ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്. ആ കുറ്റം സമ്മതിക്കുന്നു, ശിക്ഷയും വാങ്ങാൻ തയ്യാറാണ്. പശ്ചിമഘട്ടത്തിൽ എട്ടുപേരെ വെടിവച്ചുകൊന്നു. ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല. ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ എട്ടുപേർ. ഞാനതിനെതിരെ നടത്തിയ പ്രതിഷേധമാണു വലിയ കുറ്റമായത്. ഇത് രണ്ടുതരം നിയമമാണ്. ഇതിനെ ഞാൻ അംഗീകരിക്കില്ലെന്നാണു കോടതിയിൽ പറഞ്ഞത്’’– ഗ്രോ വാസു പറഞ്ഞു.

വാസുവേട്ടാ ക്ഷമിക്കണം, ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേൾക്കാൻ ഞങ്ങൾക്ക് നേരമില്ല…ഞങ്ങൾ ” ഉമ്മൻ ചാണ്ടി ചത്തു” എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്…ഇവിടെ ആകെ ബഹളമാണ്..ഇതിനിടയിൽ…ഒന്നും കേൾക്കാൻ പറ്റുന്നില്ല, എന്താണ് വാസുവേട്ടാ എന്നാണ് ഹരീഷ് കുറിച്ചത്.

കുറിപ്പ് വായിക്കാം

 

‘ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്. ആ കുറ്റം സമ്മതിക്കുന്നു, ശിക്ഷയും വാങ്ങാൻ തയ്യാറാണ്.

പശ്ചിമഘട്ടത്തിൽ എട്ടുപേരെ വെടിവച്ചുകൊന്നു. ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല. ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ എട്ടുപേർ. ഞാനതിനെതിരെ നടത്തിയ പ്രതിഷേധമാണു വലിയ കുറ്റമായത്. ഇത് രണ്ടുതരം നിയമമാണ്. ഇതിനെ ഞാൻ അംഗീകരിക്കില്ലെന്നാണു കോടതിയിൽ പറഞ്ഞത്’’– ഗ്രോ വാസു പറഞ്ഞു. വാസുവേട്ടാ ക്ഷമിക്കണം.

ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേൾക്കാൻ ഞങ്ങൾക്ക് നേരമില്ല. ഞങ്ങൾ ” ഉമ്മൻ ചാണ്ടി ചത്തു” എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്. ഇവിടെ ആകെ ബഹളമാണ്,  ഇതിനിടയിൽ ഒന്നും കേൾക്കാൻ പറ്റുന്നില്ല, എന്താണ് വാസുവേട്ടാ. ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കു.

shortlink

Related Articles

Post Your Comments


Back to top button