മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസുവിന്റെ റിമാൻഡ് നീട്ടിയതിൽ പ്രതിഷേധിച്ച് നടൻ ഹരീഷ് പേരടി. 2016 ൽ നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് അന്യായമായി സംഘം ചേർന്നതിനും മാർഗതടസ്സം സൃഷ്ട്ടിച്ചതിനുമാണ് ഗ്രോ വാസുവിനെതിരെ കേസെടുത്തത്.
‘ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്. ആ കുറ്റം സമ്മതിക്കുന്നു, ശിക്ഷയും വാങ്ങാൻ തയ്യാറാണ്. പശ്ചിമഘട്ടത്തിൽ എട്ടുപേരെ വെടിവച്ചുകൊന്നു. ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല. ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ എട്ടുപേർ. ഞാനതിനെതിരെ നടത്തിയ പ്രതിഷേധമാണു വലിയ കുറ്റമായത്. ഇത് രണ്ടുതരം നിയമമാണ്. ഇതിനെ ഞാൻ അംഗീകരിക്കില്ലെന്നാണു കോടതിയിൽ പറഞ്ഞത്’’– ഗ്രോ വാസു പറഞ്ഞു.
വാസുവേട്ടാ ക്ഷമിക്കണം, ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേൾക്കാൻ ഞങ്ങൾക്ക് നേരമില്ല…ഞങ്ങൾ ” ഉമ്മൻ ചാണ്ടി ചത്തു” എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്…ഇവിടെ ആകെ ബഹളമാണ്..ഇതിനിടയിൽ…ഒന്നും കേൾക്കാൻ പറ്റുന്നില്ല, എന്താണ് വാസുവേട്ടാ എന്നാണ് ഹരീഷ് കുറിച്ചത്.
കുറിപ്പ് വായിക്കാം
‘ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്. ആ കുറ്റം സമ്മതിക്കുന്നു, ശിക്ഷയും വാങ്ങാൻ തയ്യാറാണ്.
പശ്ചിമഘട്ടത്തിൽ എട്ടുപേരെ വെടിവച്ചുകൊന്നു. ഭരണകൂടത്തിന് ഇതിനെക്കുറിച്ചു മിണ്ടാട്ടമില്ല. ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ എട്ടുപേർ. ഞാനതിനെതിരെ നടത്തിയ പ്രതിഷേധമാണു വലിയ കുറ്റമായത്. ഇത് രണ്ടുതരം നിയമമാണ്. ഇതിനെ ഞാൻ അംഗീകരിക്കില്ലെന്നാണു കോടതിയിൽ പറഞ്ഞത്’’– ഗ്രോ വാസു പറഞ്ഞു. വാസുവേട്ടാ ക്ഷമിക്കണം.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളോന്നും കേൾക്കാൻ ഞങ്ങൾക്ക് നേരമില്ല. ഞങ്ങൾ ” ഉമ്മൻ ചാണ്ടി ചത്തു” എന്ന് പറഞ്ഞ വിനായകന്റെ കച്ചവട സിനിമയിലെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ്. ഇവിടെ ആകെ ബഹളമാണ്, ഇതിനിടയിൽ ഒന്നും കേൾക്കാൻ പറ്റുന്നില്ല, എന്താണ് വാസുവേട്ടാ. ഇങ്ങള് ഞങ്ങളെ ഒന്ന് മനസ്സിലാക്കു.
Post Your Comments