
സൂപ്പർ താര പ്രശസ്തി നേടിയ അപൂർവ്വം നടിമാരിൽ ഒരാളായിരുന്നു നടി ശ്രീദേവി. തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമെല്ലാം ഒരുപോലെ തിളങ്ങിയ താരം കൂടിയായിരുന്നു ശ്രീദേവി.
ലേഡി സൂപ്പർസ്റ്റാർ എന്ന പദവി ലഭിച്ച അപൂർവ്വം താരങ്ങളിൽ ഒരാളായ ശ്രീദേവിക്ക് ആദരവുമായി ഗൂഗിൾ എത്തിയിരിക്കുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഭിനയിച്ച ഭാഷകളിലെല്ലാം ആരാധകരെ സൃഷ്ട്ടിച്ച നടിയാണ് ശ്രീദേവി. നന്നേ ചെറുപ്പത്തിൽ സിനിമയിലെത്തിയ താരം ചെയ്യാത്ത റോളുകളില്ല. പകരം വെക്കാനാകാത്ത അഭിനയ മികവോടെ തിളങ്ങി നിന്നിരുന്ന ശ്രീദേവി ഇന്ന് ജീവിച്ചിരുന്നെങ്കിൽ 60 വയസായേനെ, ഈ അവസരത്തിലാണ് ആദരം അർപ്പിച്ചിരിക്കുന്നത്.
നടി ശ്രീദേവിയുടെ മനോഹരമായ ചിത്രീകരണമാണ് സേർച്ച് എഞ്ചിനായ ഗൂഗിൾ ആ അതുല്യ കലാകാരിക്കായി ഒരുക്കിയിരിക്കുന്നത്. 2018 ഫെബ്രുവരി 24 നായിരുന്നു നടി ശ്രീദേവിയെ മരിച്ച നിലയിൽ ദുബായിലെ ജുമൈറ ടവേഴ്സിലെ ബാത് ടബ്ബിൽ കണ്ടെത്തിയത്. അപ്രതീക്ഷിതമായ നടിയുടെ വിയോഗം ബാത് ടബ്ബിൽ മുങ്ങിയാണെന്നാണ് വിശദീകരണം വന്നത്. താരത്തിന്റെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടും നിരവധി ആരാധകരും അന്ന് രംഗത്തെത്തിയിരുന്നു.
Post Your Comments