അച്ഛൻ സുരേഷ് ഗോപിക്കെതിരെ നടക്കുന്ന വിമർശനങ്ങളും പരിഹാസങ്ങളും സോഷ്യൽ മീഡിയ ആക്രമണങ്ങളുമെല്ലാം അജണ്ട സെറ്റ് ചെയ്തുള്ളതാണെന്ന് മകൻ ഗോകുൽ സുരേഷ്.
എല്ലാ അഴിമതിയും നടത്തി, ഒരു ഹെലിക്കോപ്റ്ററൊക്കെ മക്കൾക്ക് വാങ്ങി നൽകുന്ന അച്ഛനായിരുന്നു സുരേഷ് ഗോപിയെങ്കിൽ താനത് പോട്ടേയെന്ന് വെച്ചേനെയെന്നും താരം വ്യക്തമാക്കി. ഒരു തെറ്റും ചെയ്യാതെ വിമർശനങ്ങൾ വാങ്ങുന്ന ഒരാളാണ് അച്ഛനെന്നും ഗോകുൽ സുരേഷ് പറഞ്ഞു. പലപ്പോഴും സോഷ്യൽ മീഡിയയിൽ കൂട്ടമായി അച്ഛനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്, ഒറ്റക്കൊറ്റയ്ക്ക് വിമർശിക്കാനും രംഗത്ത് വരാനും നട്ടെല്ലുള്ളവർ കുറവാണ്, അതിന് ഭയമാണ്, ഇത്തരത്തിൽ ഒളിഞ്ഞിരുന്ന് പരിഹസിക്കുന്നവരാണ് കൂടുതലെന്നും ഗോകുൽ സുരേഷ്.
അമ്മയുടെയും സഹോദരിമാരുടേയും ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ ഇട്ട് വൃത്തികേടുകൾ കാണിച്ചവർ അനവധിയാണ്, കുടുംബത്തിൽ ഉള്ള സ്ത്രീകൾക്കെതിരെ കൂടിയാണ് പലരും അവഹേളനം നടത്തുന്നത്. അച്ഛൻ ചേർന്നത് അച്ഛന് ഇഷ്ട്ടപ്പെട്ട പാർട്ടിയിലാണ്, അതിന് മറ്റുള്ളവർ അജണ്ട സെറ്റ് ചെയ്ത് ഈ രീതിയിൽ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും ഗോകുൽ പറഞ്ഞു. ഒരിക്കൽ സോഷ്യൽ മീഡിയയിൽ ഒരാൾക്ക് താൻ മറുപടി നൽകേണ്ടി വന്നുവെന്നും ഗോകുൽ സുരേഷ് പറഞ്ഞു.
Post Your Comments