വിമാനയാത്രയ്‌ക്കിടെ ആകാശത്ത് കണ്ട വിചിത്ര വസ്തുവിന്റെ ചിത്രവുമായി നടി ദിവ്യപ്രഭ. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ആകസ്മികമായി ഈ വസ്തുവിനെ കണ്ടത്. നിമിഷങ്ങള്‍ക്കകം ഇത് അപ്രത്യക്ഷമായെന്നും ദിവ്യപ്രഭ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍, കൊച്ചിയില്‍ ഇറങ്ങുന്നതിന് ഏകദേശം ഒരു മണിക്കൂറിന് മുൻപ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാൻ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതൊരു യുഎഫ്‌ഒ (പറക്കും തളിക) ആണോ? ‘-ദിവ്യപ്രഭ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ചിത്രങ്ങള്‍ സഹിതമാണ് ദിവ്യ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
Leave a Comment