
തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ മികച്ച വിജയമാണ് നേടുന്നത്. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മോഹൻലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജയിലർ. മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന് അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയ്‌ക്കു ലഭിക്കുന്ന പ്രതികരണങ്ങള്‍ അറിയിച്ചപ്പോൾ മോഹൻലാല്‍ നല്‍കിയ മറുപടിയെപ്പറ്റി സോഷ്യൽ മീഡിയ പോസ്റ്റിൽ പങ്കുവയ്ക്കുകയാണ് ബിഗ് ബോസ് സീസൺ 5 വിജയി കൂടിയായ അഖിൽ മാരാർ.
READ ALSO: ‘മക്കള്‍ക്ക് അവരുടെ തന്തമാരുടെ രീതി അല്ലേ വരിക’: ഗോകുല്‍ സുരേഷ്
സിനിമയിലെ മോഹൻലാലിന്റെ വേഷം അതിഗംഭീരമായെന്നും അത്യുഗ്രൻ റിപ്പോര്‍ട്ടുകളാണ് ചിത്രത്തിനു ലഭിക്കുന്നതെന്നുമാണ് അഖില്‍ മാരാര്‍ അദ്ദേഹത്തെ അറിയിച്ചത്. ‘പ്രണാമം’ എന്നായിരുന്നു അഖിലിനു താരം നൽകിയ മറുപടി.
അഖിൽ പങ്കുവച്ച കുറിപ്പ്
ബിഗ് ബോസ് കപ്പിനേക്കാളും ഏറ്റവും വലിയ സന്തോഷം ലാലേട്ടനുമായി നേരിൽ സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞു എന്നുള്ളതാണ്…
ഇത്തവണ വിഷുവിന് കൈനീട്ടം തന്നതും ലാലേട്ടൻ..
മറ്റുള്ളവരേക്കാൾ ഒരൽപം സൗഭാഗ്യം എനിക്ക് കൂടുതൽ ഉണ്ടായത് അദ്ദേഹത്തിന് പായസം വെച്ച് നൽകാനും ചായ ഇട്ടു നൽകാനും എനിക്ക് കഴിഞ്ഞു ..
അതിലുപരി പായസം ഞാൻ ഉണ്ടാക്കിയത് ഞാൻ തന്നെയാണ് സ്പൂണിൽ അദ്ദേഹത്തിൻ്റെ വായിലേക്ക് പകർന്നതും..
ഇത്രയേറെ സ്നേഹിച്ച ഒരു മനുഷ്യൻ..
അത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന അതുല്യ പ്രതിഭ…
അദ്ദേഹം അതി ഗംഭീരമാക്കി എന്ന് കേൾക്കുന്ന ജയിലർ സിനിമയുടെ വിശേഷം ഞാൻ നേരിട്ട് പറയാനും അതിൻ്റെ മറുപടി ലഭിക്കാനും കഴിയുമ്പോൾ മനസ്സിൻ്റെ ആനന്ദം അനിർവചനീയമാണ് ..
Love you ലാലേട്ടാ
???
Post Your Comments